Latest News

വിവാഹത്തിനു മുന്‍പുള്ളതിനേക്കാള്‍ സുരക്ഷിതത്വം വിവാഹശേഷം! വിവാഹജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സമാന്ത

2018-05-09 02:41:21am |

ദീര്‍ഘനാളത്തെ പ്രണയത്തിനു വിരാമമിട്ടുകൊണ്ട് ഒകേ്ടാബറിലാണ് ഇരുവരും വിവാഹം കഴിച്ചത്. വിവാഹശേഷം കരിയറിന് ബ്രേക്ക് കൊടുക്കാതെ ഇരുവരും അധികം വൈകാതെ സിനിമയിലേക്കു തിരിച്ചെത്തുകയും ചെയ്തു. വിവാഹത്തിനു മുന്‍പുള്ളതിനേക്കാള്‍ സുരക്ഷിതത്വം വിവാഹശേഷം താനനുഭവിക്കുന്നുണ്ടെന്നു തുറന്നു പറഞ്ഞുകൊണ്ടാണ് സമാന്ത പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും പറഞ്ഞു തുടങ്ങിയത്.

ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സമാന്ത മനസ്സുതുറന്നത്. യഥാര്‍ഥ ജീവിതത്തിലെ സ്വഭാവവത്തെയും സിനിമയിലെ കഥാപാത്രത്തെയും താരതമ്യം ചെയ്തുകൊണ്ട് ചോദ്യകര്‍ത്താവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് സമാന്ത മറുപടി പറഞ്ഞത്. വിവാഹത്തിന് മുന്‍പ് മുന്‍കോപിയായിരുന്ന താനിപ്പോള്‍ അങ്ങനെയൊരു ഭൂതകാലത്തെക്കുറിച്ചു തന്നെ മറന്നു പോയിയെന്നാണ് സമാന്ത പറഞ്ഞത്.

ആ നെഗറ്റീവ് സ്വഭാവം മാറ്റിയെടുത്തത് നാഗചൈതന്യയാണെന്നും ഇടയ്ക്കിടെ വഴക്കിടാറുണ്ടെങ്കില്‍പ്പോലും തമ്മില്‍ വഴക്കിടുന്ന സമയത്ത് വളരെ ശബ്ദം താഴ്ത്തി സംസാരിക്കുന്നതുകൊണ്ട് തങ്ങള്‍ വഴക്കിടുകയാണെന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാവുകയില്ലെന്നും സമാന്ത പറയുന്നു. അതുകൊണ്ടു തന്നെ തര്‍ക്കങ്ങള്‍ വളരെവേഗം പരിഹരിക്കപ്പെടാറുണ്ടെന്നും അവര്‍ പറയുന്നു.

കുട്ടിക്കാലത്തും കൗമാരകാലത്തും കാട്ടിയ വികൃതികളെക്കുറിച്ചും താരജാഡയില്ലാതെ സമാന്ത തുറന്നു പറഞ്ഞു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് താന്‍ വല്ലാതെ സമ്മര്‍ദ്ദത്തിലാകാറുണ്ടെന്നും ചിത്രം പരാജയപ്പെട്ടാല്‍ അതോടെ എല്ലാം തീരും എന്നു വിശ്വസിച്ചു സങ്കടപ്പെട്ടിരുന്ന തന്നെ ആ സ്വഭാവത്തില്‍ നിന്ന് മാറ്റിയെടുത്തത് നാഗചൈതന്യയാണെന്നും സമാന്ത പറയുന്നു. ചെയ്യുന്നത് എന്തു ജോലിയായിരുന്നാലും അതു നൂറു ശതമാനം ആത്മാര്‍ഥതയോടെ ചെയ്യുക എന്ന തിയറിയാണ് ഇരുവരും ജീവിതത്തില്‍ അപ്ലൈ ചെയ്യുന്നതെന്നും അവര്‍ പറയുന്നു.