Latest News

ഗ്ലാമര്‍ വേഷങ്ങളില്‍ കുറ്റബോധമില്ല, അഭിനേതാവ് എന്തു വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണം: ഭാനുപ്രിയ

2017-04-13 03:36:47am |

പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് പ്രീയ നടി ഭാനുപ്രിയ. സൗന്ദര്യം കൊണ്ടും നൃത്തം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച നടി ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ചുരുക്കം ചില ചിത്രങ്ങളെ മലയാളത്തില്‍ ചെയ്തിട്ടുള്ളെങ്കിലും എല്ലാ വേഷങ്ങളും ഭാനുപ്രിയയുടെ അഭിനയ മികവിനാല്‍ ഇന്നും വേറിട്ടു നില്‍ക്കുന്നു. അയലത്തെ സുന്ദരിക്കുട്ടി ഇമേജില്‍ നിന്ന് ഇടക്കാലത്ത് ാമര്‍ വേഷങ്ങളിലേയ്ക്കും താരം മാറിയിരുന്നു. ഇടവേളയ്ക്ക് ശേഷം ഭാനുപ്രിയ വീണ്ടും തിരിച്ചെത്തുകയാണ്.

തിരിച്ചു വരവിനെക്കുറിച്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പഴയ ാമര്‍ വേഷങ്ങളെക്കുറിച്ചും താരം പറഞ്ഞു. ാമര്‍ വേഷങ്ങള്‍ ചെയ്തതില്‍ എന്താണ് തെറ്റ്. കാണാന്‍ ഭംഗിയുണ്ടെന്ന് ഒരാള്‍ പറഞ്ഞാല്‍ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്ന് ഭാനു ചോദിക്കുന്നു.

കുറേ ാമര്‍ വേഷങ്ങള്‍ ചെയ്തു. അതിലെന്താണ് തെറ്റ്?. പക്ഷേ ഞാനതിന് എന്റേതായ നിയന്ത്രണ രേഖ വെച്ചിരുന്നു. ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിന്നാണ് അത്തരം വേഷങ്ങള്‍ കൂടുതലും വന്നത്. അതെല്ലാം കൊമേഴ്യല്‍ സിനിമകളായിരുന്നു. എന്റെ നിയന്ത്രണ രേഖ മറികടന്ന് ഞാന്‍ മറ്റൊന്നും ചെയ്യില്ലെന്ന് എന്റെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു. അഭിനേതാക്കള്‍ എന്നാല്‍ എല്ലാ വേഷവും ചെയ്യാന്‍ തയ്യാറായിരിക്കണമെന്നാണ് എന്റെ പക്ഷമെന്നും ഭാനുപ്രിയ പറഞ്ഞു.