Latest News

സംവൃത സുനില്‍ തിരിച്ചു വരുന്നു! അമേരിക്കന്‍ ജീവിതം മതിയാക്കുമോ?

2018-05-13 03:15:56am |

വിവാഹത്തിലൂടെ നടിമാര്‍ അഭിനയരംഗം വിടുന്ന പതിവാണ് ഉള്ളത്. എത്ര മികച്ച നായികമാരാണ് എങ്കിലും പിന്നീട് ഇവര്‍ കുടുംബ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രികരിക്കുകയാണു പതിവ്. ചില നായികമാര്‍ ഏറെ കാലത്തിനു ശേഷം തിരിച്ചു വരാറുമുണ്ട് ഇപ്പോഴിത സംവൃത സുനില്‍ മടങ്ങി വരവിന് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബിഗ് സ്‌ക്രീനിലേയ്ക്കല്ല താരത്തിന്റ മടങ്ങി വരവ്.

uploads/news/2018/05/216425/19.jpg

മിനിസ്‌ക്രിനില്‍ ഒരു റിയാലിറ്റി ഷോ അവതാരകയായിട്ടാണ് താരം മടങ്ങി വരുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസിക ന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെയ്ക്ക് സംവൃത എത്തിയത്. നീണ്ടമുടിയും വിടര്‍ന്ന കണ്ണുകളുമുള്ള നായികയെ മലയാളികള്‍ ഏറ്റെടുത്തു. പിന്നീടു വിവാഹത്തിനു ശേഷം സംവൃത ഭര്‍ത്താവിനും കുഞ്ഞിനും ഒപ്പം അമേരിക്കയില്‍ സെറ്റില്‍ഡായി. കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി എന്നും റപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു എങ്കിലും താരം തന്നെ ഇതു നിഷേധിച്ചിരുന്നു.