Latest News

ഞാനിപ്പോഴും എന്റെ ശരീരത്തെ സ്നേഹിക്കുന്നു...കാരണം എന്റെ ശരീരം എനിക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്: സോഫിയ ഹയാത്തിന്റെ വെളിപ്പെടുത്തല്‍

2018-05-20 02:14:18am |

വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടിയും മോഡലും മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയുമായ സോഫിയ ഹയാത്. സോഫിയ താന്‍ ആത്മീയത തിരഞ്ഞെടുത്തുവെന്നും ഇനി മുതല്‍ മാത ഗയ സോഫിയ എന്നാണ് അറിയപ്പെടുക എന്നും പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ 2017 ല്‍സന്യാസം വെടിഞ്ഞു സോഫിയ റുമേനിയക്കാരനായ വ്ളാദിനെ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ കുറച്ചു നാള്‍ മുന്‍പ് വ്ളാദിനുമായുള്ള വിവാഹ ബന്ധം താന്‍ അവസാനിപ്പിച്ചുവെന്നും സോഫിയ വെളിപ്പെടുത്തി.

തനിക്ക് ഗര്‍ഭച്ഛിദ്രം സംഭവിച്ചുവെന്ന് ദുഃഖവാര്‍ത്ത ആരാധകരുമായി സോഫിയ പങ്കുവച്ചിരുന്നു. എന്നാല്‍ ശരീരം തന്നെ പൂര്‍ണമായും മാറിയ അവസ്ഥയില്‍ വിഷമിച്ചിരിക്കാതെ സ്വന്തം ശരീരം എങ്ങനെയാണോ അതിനെ സ്നേഹിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സോഫിയയുടെ പിന്നീടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ എല്ലാം.

ഗര്‍ഭച്ഛിദ്രത്തിനു ശേഷം തന്റെ ശരീരം. ഇത്രയേറെ അവസ്ഥകളിപ്പോടെ കടന്നു പോയ എന്റെ സുന്ദര ശരീരത്തെ ഞാന്‍ സ്നേഹിക്കുന്നു. ഒരു കുഞ്ഞിനെ പ്രതീക്ഷിക്കുക..അതിനെ നഷ്ടപ്പെടുക ..ഇത് വരെ ഇല്ലാതിരുന്ന ഒരു രൂപത്തിലേക്ക് മാറുക...അതും ഒരു കുഞ്ഞിനെ ന്ടഷ്ടമായതിലൂടെയാണ് എന്ന് ഓര്‍ക്കുക...പക്ഷേ ഞാനിപ്പോഴും അതിനെ സ്നേഹിക്കുന്നു...കാരണം എന്റെ ശരീരം എന്നും എനിക്കായി ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പറയുന്നു. ഗര്‍ഭധാരണത്തോടെ നിര്‍ത്തിവച്ച വര്‍ക്കൗട്ടുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ വേണ്ടി മാത്രം പുനരാരംഭിച്ചുവെന്നും സോഫിയ പറയുന്നു.