Latest News

രംഭ മൂന്നാമതും അമ്മയാകുന്നു, സന്തോഷവാര്‍ത്ത പങ്കുവച്ച് താരം

2018-05-24 03:15:53am |

രംഭയും ഭര്‍ത്താവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത ഏറെ കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറ സാന്നിധ്യമായിരുന്നു. ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയാണ് എന്നും കുട്ടികളെ വിട്ടു കിട്ടാനായി രംഭ കോടതിയെ സമീപിച്ചു എന്നും വര്‍ത്തകള്‍ ഉണ്ടായിരുന്നു.

uploads/news/2018/05/219453/13.jpg

എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം വ്യാജമാണ് എന്നും ആരോ കെട്ടച്ചമച്ചതാണ് എന്നും പറഞ്ഞു കൊണ്ടു രംഭ തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിത താന്‍ മൂന്നാമതും അമ്മയാകാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം.

uploads/news/2018/05/219453/14.jpg

താന്‍ മൂന്നാമതും ഗര്‍ഭിണയാണ് എന്നും സന്തോഷം പ്രകടിപ്പിക്കാന്‍ കഴിയുന്നതിലും അപ്പുറം ആണെന്നുംപ്രാര്‍ത്ഥിക്കണം എന്നും താരം പറയുന്നു. രണ്ടു പെണ്‍മക്കളാണ് രംഭ- ഇന്ദ്രന്‍ ദമ്പതികള്‍ക്ക്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നില്‍ക്കുകയാണു താരം.