Latest News

അപകടത്തില്‍പ്പെട്ടത് തന്റെ കാരവനല്ല; തനിക്ക് കാരവനില്ല: ദിലീപ്

2017-04-16 04:25:12am |

അപകടത്തില്‍പ്പെട്ടത് തന്റെ കാരവന്‍ അല്ലെന്ന് നടന്‍ ദിലീപ്. മൂലമറ്റത്തിനടുത്ത് നടന്‍ ദിലീപിന്റെ കാരവന്‍ അപകടത്തില്‍പ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍പ്പെട്ടത് തന്റെ കാരവനല്ലെന്ന് ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തനിക്ക് കാരവനില്ല. മറിഞ്ഞ കാരവന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ്. സിനിമകളുടെ സെറ്റില്‍ വാടകയ്ക്ക് നല്‍കുന്നതാണിത്. കമ്മാര സംഭവം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഉപയോഗിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.

ദിലീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ, ഇന്ന് മൂലമറ്റത്തിനടുത്തുവച്ച്‌ ഒരു കാരവൻ അപകടത്തിൽ പെട്ടു,ഈ കാരവൻ എന്റേതാണു എന്നമട്ടിൽ സോഷ്യൽ മീഡിയായിലും,എന്നെ "ഒരുപാട്‌ "സഹായിക്കുന്ന ചില പത്രങ്ങളുടെ ഓൺലൈൻ പേജുകളിലും വാർത്തകൾ വരുന്നതായും,അതിനു സോഷ്യൽ മീഡിയായിൽ മുഖമില്ലാത്ത "ചില മാന്മ്യാർ "വേണ്ട രീതിയിൽ പ്രചരണം നടത്തുന്നതായും അറിഞ്ഞു, അതുകൊണ്ട്‌ എല്ലാവരുടേയും അറിവിലേക്കായ്‌ പറയുന്നു,എനിക്ക്‌ സ്വന്തമായ്‌ കാരവനില്ല,മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ്‌ ചെമ്പ്‌ എന്ന പ്രൊഡകഷൻ ക്ൺ ട്രോളറാണു,സിനിമകളുടെ സെറ്റിൽ വാടകയ്ക്കു നൽകുന്നതാണിത്‌,"കമ്മാരസംഭവം " എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ഈ കാരവൻ ഞങ്ങൾ ഉപയോഗിച്ചിരുന്നു,ഈശ്വരകൃപയാൽ അതിൽ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികൾ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച്‌ ആശ്വാസം, എല്ലാവർക്കും ഉയർത്തേഴുന്നേൽപ്പിന്റെ വിശുദ്ധ ഈസ്റ്റർ ആശംസകൾ in Advance.