Latest News

പറവ ഡിവിഡി പുറത്തിറക്കിയതിന്റെ സന്തോഷം പങ്കുവച്ച സൗബിന് കിട്ടിയത് പുളിച്ചതെറി; ഒടുവില്‍ താരത്തിന്റെ കിടിലന്‍ മറുപടിയും

2018-05-29 02:04:41am |

സിനിമാപ്രേമികളെ സന്തോഷിപ്പിച്ചു കൊണ്ടാണ് കഴിഞ്ഞ ദിവസം പറവയുടെ ഡിവിഡി പുറത്തിറക്കിയ വിവരം സംവിധായകന്‍ സൗബിന്‍ ഷാഹിര്‍ അറിയിച്ചത്. അതിന്റെ സന്തോഷത്തിലായിരുന്നു മിക്കവരും. സോഷ്യല്‍മീഡിയയും സംഭവം നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ അവസരം പറവ സംവിധായകന്‍ സൗബിന്‍ ഷാഹിറിനിട്ട് ഒരു കൊട്ട് കൊടുക്കാനാണ് ചിലര്‍ ഉപയോഗിച്ചത്.

പറവ സിനിമയുടെ ഡിവിഡി റിലീസായ വിവരം അറിയിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ഇട്ടതിനു പിന്നാലെയായിരുന്നു പലരും അസഭ്യ കമന്റുകളുമായി രംഗത്തു വന്നത്.’ അന്റെ വാപ്പയ്ക്ക് കൊണ്ടു കൊടുക്ക്’ എന്നായിരുന്നു കമന്റ്, കൊടുക്കുന്നുണ്ട് എന്നായിരുന്നു സൗബിന്റെ തകര്‍പ്പന്‍ മറുപടി. ഇതിനു പിന്നാലെ സൗബിനെ അഭിനന്ദിച്ചും സോഷ്യല്‍മീഡിയ രംഗത്തു വന്നു. മറുപടി നന്നായി പൊയേയുള്ളൂവെന്നാണ് പൊതുവെയുള്ള അഭിപ്രായം.