Latest News

അര്‍ബാസ് ഖാന്റെ വാതുവെയ്പ്പില്‍ സഹോദരന്‍ സല്‍മാന്‍ ഖാനും പങ്ക്?

2018-06-06 02:55:25am |

സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി ഐപിഎല്‍ ക്രിക്കറ്റില്‍ വാതുവെയ്പ്പില്‍ സജീവമാണ് തനെന്ന് പിടിക്കപ്പെട്ട അര്‍ബാസ് ഖാന്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. 2017 വരെയുള്ള ഐപിഎല്ലില്‍ വാതുവെയ്പ് നടത്തിയിട്ടുണ്ടെന്നും, രണ്ടു കോടി രൂപ നഷ്ടപ്പെട്ടെന്നും താരം പറഞ്ഞു. പിന്നാലെ സല്‍മാന്‍ ഖാനും ഇതില്‍ പങ്കുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. ആരൊക്കെ വാതുവെയ്പ്പില്‍ പങ്കാളിയായിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ് പോലീസ്.

എന്നാല്‍ അര്‍ബാസ് ഖാന്‍ വാതുവെയ്പ്പ് നടത്തിയതിനേക്കുറിച്ച് കുടുംബത്തിന് ഒരു സൂചനയുമില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അര്‍ബാസ് പിടിക്കപ്പെട്ടതറിഞ്ഞ് കുടുംബമാകെ ഞെട്ടിയിരിക്കുകയാണ്. കുടുംബത്തില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. ആരുടെയും സ്വകാര്യ കാര്യങ്ങളില്‍ അനുവാദമില്ലാതെ ഇടപെടാറില്ല. അതിനാല്‍ അര്‍ബാസിന്റെ ബിസിനസ്സ് കാര്യങ്ങളെക്കുറിച്ച് സല്‍മാനും കുടുംബത്തിനും അറിയില്ലായിരുന്നെന്ന് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വിശദമായ അന്വേഷണം നടക്കുകയാണ്.