Latest News

ലസിത പാലയ്ക്കലിനെ കിടപ്പറയിലേയ്ക്ക് ക്ഷണിച്ച തരികിട സാബുവിനെ ചാനലുകളില്‍ നിന്ന് ഒഴിവാക്കുന്നു: ഒളിവില്‍ പോയ സാബുവിനെ കണ്ടെത്താന്‍ പോലീസ്

2018-06-07 02:11:07am |

കുറച്ചുനാളുകളായി വിവാദങ്ങളില്‍ പെട്ടിരിക്കുന്ന അവതാരകനാണ് തരികിട സാബു. യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കലിന്റെ പരാതി പോലീസ് ഗൗരവത്തോടെ എടുത്തതോടെ തരികിട സാബു ഒളിവില്‍ പോയെന്നാണു സൂചന. സാബു ഒളിവിലാണ് എന്നു പോലീസ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ ലസിത പാലയ്ക്കലിനെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. ലസിത പാലയ്ക്കല്‍ കുട്ടിയെ ഞാന്‍ എന്റെ ജീവിതത്തിലേയ്ക്കു ക്ഷണിക്കുകയാണ് എന്നു തുടങ്ങുന്ന പോസ്റ്റിലായിരുന്നു ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ സാബു നടത്തിയത്.

സാബുവിന്റെ പോസ്റ്റ് സോഷില്‍ മീഡിയയില്‍ വിവാദമായതോടെ ഇയാളെ ഇനി പരിപാടി അവതരിപ്പിക്കാന്‍ വിളിക്കേണ്ടെ എന്ന് ചാനല്‍ മേധാവികള്‍ പ്രോഗ്രാം പ്രോഡ്യൂസര്‍മാരെ അറിയിച്ചു എന്നാണു സൂചന. സൂര്യ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെയായിരുന്നു സാബു അവതാരകനായി പേരെടുത്തത്. പിന്നാലെ നിരവധി ചാനലുകള്‍ അവതാരകനായി എത്തി.

എന്നാല്‍ കലാഭവന്‍ മണിയുടെ മരണത്തോടെ സാബു ഏറെ വിമര്‍ശിക്കപ്പെട്ടു. തരികിട സാബുവിനെയും ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്താല്‍ മണിയുടെ മരണത്തിലെ സത്യങ്ങള്‍ പുറത്തുവരും എന്ന് സഹോദരന്‍ രാമകൃഷ്ണന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞാണു സാബു രംഗത്ത് എത്തിയത്. ഗായിക റിമി ടോമിക്കെതിരെയും സാബു മോശം പരാമര്‍ശം നടത്തിരുന്നു. സ്‌റ്റേജില്‍ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണു റിമി ടോമി എന്നു പറഞ്ഞ് റിമിയ്‌ക്കെതിരെയും സാബു രംഗത്ത് എത്തിരുന്നു.