എന്നെ സ്ത്രീയാക്കായതിന്... ഭാര്യ സരിതയ്ക്ക് ജയസൂര്യയുടെ കുറിപ്പ്

2018-06-17 03:25:45am |

കരിയറില്‍ തന്നെ വളരെ വെല്ലുവിളികള്‍ നിറഞ്ഞ വ്യത്യസ്തമായ വേഷവുമായാണ് ഇക്കുറി ജയസൂര്യ എത്തിരിക്കുന്നത്. ട്രാന്‍സ്ജന്‍ഡറായ മേരിക്കുട്ടി എന്ന കഥപാത്രത്തിനു വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്ന് ജയസൂര്യ തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിട്ടുണ്ട്.

ജയസൂര്യയുടെ ഭാര്യ സരിത തന്നെയാണ് ചിത്രത്തിനു വേണ്ടി കോസ്റ്റിയൂസ് ഡിസൈന്‍ ചെയ്തത്. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ സരിതയുടെ വസ്ത്രാലങ്കാരവും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പിന്നാലെ തന്നെ സ്ത്രീയാക്കിയതിനു പിന്നില്‍ ഭാര്യയ്ക്കും മെയ്ക്കപ്പ്മാനും ഹൃദയം നിറഞ്ഞ സ്‌നേഹം അറിയിച്ചു കൊണ്ട് ജയസൂര്യയുടെ കുറിപ്പ് എത്തി. ആ കുറിപ്പ് ഇങ്ങനെ.

എന്നെ സ്ത്രീയാക്കിയതിൽ, എന്റെ സ്ത്രീയ്ക്കും ഉള്ള പങ്ക് നിസ്സാരമല്ല. എന്റെ പ്രാന്ത് മനസ്സിലാക്കുകയും ,അതുപോലെ തന്നെ മേരിക്കുട്ടിയെയും മനസ്സിലാക്കി അവളെ ഒരുക്കിയ നിനക്കും. ഒപ്പം മേക്കപ്പ് മാൻ റോണക്സിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹം.