ശരീരം വില്‍ക്കുന്നതിനായി അവര്‍ എനിക്ക് മുമ്പില്‍ വച്ചത് വമ്പന്‍ ഓഫര്‍ ! നടിമാരെ ഉപയോഗിച്ച് വേശ്യാലയം നടത്തി പിടിയിലായ ദമ്പതികളെക്കുറിച്ച് ശ്രീറെഡ്ഡി പറയുന്നതിങ്ങനെ

2018-06-18 02:02:27am |

തെലുങ്ക് സിനിമയിലെ പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് വിവാദങ്ങള്‍ അഴിച്ചുവിട്ട നടിയാണ് ശ്രീറെഡ്ഡി. ഉന്നത നടന്മാരും സംവിധായകരും നടത്തുന്ന ലൈംഗിക ചൂഷണത്തിനെതിരെ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ച നടി വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും മറ്റു പല നടിമാരും തങ്ങള്‍ നേരിട്ട പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തുന്നതിന് ഇത് കാരണമായി.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഇന്ത്യന്‍ ദമ്പതികള്‍ പെണ്‍വാണിഭം നടത്തുന്നതില്‍ പിടിയിലായിരുന്നു. ഇവര്‍ തന്നെയും സമീപിച്ചിട്ടുണ്ടെന്നാണ് ശ്രീയുടെ പുതിയ വെളിപ്പെടുത്തല്‍. ‘ഇതേ ദമ്പതികള്‍ എന്നെയും ഒരിക്കല്‍ സമീപിച്ചിട്ടുണ്ട്. സിനിമയില്‍ എത്താന്‍ നോക്കി അവസരം ലഭിക്കാതെ പോയ ഹൈദരാബാദില്‍ നിന്നുള്ളവരാണവര്‍. അമേരിക്കയിലേയ്ക്ക് പോയി പെണ്‍വാണിഭം തുടങ്ങുകയായിരുന്നു. 10000 ഡോളര്‍ വരെയാണ് വാഗ്ദാനം ചെയ്തത്. ഞാന്‍ ഒഴിവാക്കുകയായിരുന്നു’ ശ്രീ പറഞ്ഞു.