Latest News

വരലക്ഷ്മിയെ തട്ടികൊണ്ട് പോയോ? പ്രചരിക്കുന്ന ചിത്രത്തിനു പിന്നിലെ സത്യം എന്താണ്?

2017-04-19 03:27:39am |

മമ്മൂട്ടിയുടെ കസബയിലൂടെ മലയാളികള്‍ക്കു സുപരിചിതമായ മുഖമാണു വരലക്ഷ്മിയുടേത്. തമിഴ് നടന്‍ ശരത് കുമറിന്റെ മകള്‍ കൂടിയായ താരത്തെ തട്ടികൊണ്ടു പോയി എന്ന തരത്തില്‍ വ്യാപകമായി ചിത്രവും വാര്‍ത്തയും പ്രചരിക്കുന്നു. കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കിടക്കുന്ന വരലക്ഷ്മിയുടെ ചിത്രമാണു പ്രചരിക്കുന്നത്. കൈകള്‍ രണ്ടും കട്ടിലിനോടു ചേര്‍ത്തു കെട്ടി. വയ്മൂടി പേടിച്ചരണ്ട നിലയിലായിരുന്നു വരലക്ഷ്മി. ചിത്രം കണ്ട് സിനിമ ലോകം ഒന്നാകെ ഭയന്നു. വാര്‍ത്ത വളരെ പെട്ടന്നു തന്നെ പരന്നു.

പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെ കുറിച്ചായി പിന്നീടുള്ള ചര്‍ച്ച. എന്തെങ്കിലും ക്യാമ്പയിനു വേണ്ടിയോ സിനിമ പ്രെമോഷനു വേണ്ടിയോ ഉള്ളതാവാം ചിത്രമെന്ന് ഉഹാപോഹവും പരന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി വരലക്ഷ്മി തന്നെ രംഗത്ത് എത്തി. താന്‍ സുരക്ഷിതയാണെന്നു താരം ട്വിറ്റിറില്‍ കുറിച്ചു. ട്വിറ്റിലൂടെ പരക്കുന്ന തന്റെ ചിത്രം പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമാണ് എന്നും വരലക്ഷ്മി ശരത് കുമാര്‍ വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ ഉടനെ പുറത്തു വിടും എന്നും നടി വ്യക്തമാക്കി.