Latest News

ഇമ്രാന്‍ പ്രധാനമന്ത്രി പദത്തിന്‌ തൊട്ടരികെ! 118 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി

2018-07-28 02:45:49am |

ഇസ്ലാമാബാദ്‌: പ്രധാനമന്ത്രി പദം ഇമ്രാന്‌ കൈയെത്തും ദൂര. നാഷണല്‍ അസംബ്ലിയിലെ തെരഞ്ഞെടുപ്പു നടന്ന 272 സീറ്റില്‍ ഇമ്രാന്റെ പാകിസ്‌താന്‍ തെഹ്‌രീക്കെ ഇന്‍സാഫ്‌ (പി.ടി.ഐ.) 118 സീറ്റ്‌ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അഞ്ചു സീറ്റുകളിലെ ഫലം കൂടി അറിയാനുണ്ട്‌. മുന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ പി.എം.എല്‍. (എന്‍) 62 സീറ്റും അന്തരിച്ച മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ പി.പി.പി. 43 സീറ്റുകളും കരസ്‌ഥമാക്കി.

342 അംഗ നാഷണല്‍ അസംബ്ലിയില്‍ 272 സീറ്റുകളിലേക്കാണാണ്‌ നേരിട്ടു തെരഞ്ഞെടുപ്പു നടക്കുന്നത്‌. സര്‍ക്കാരുണ്ടാക്കാന്‍ 172 സീറ്റുകള്‍ വേണം. അനവധി സ്വതന്ത്രരും ചെറുകക്ഷികളും ഇമ്രാന്റെ കക്ഷിക്കു പിന്തുണ നല്‍കുമെന്നാണ്‌ സൂചന. തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്‍ ഇമ്രാന്റെ ബനി ഗാലാ വസതിയില്‍ പി.ടി.ഐ. ഉന്നതല യോഗം ചേര്‍ന്നു.