മോഹന്‍ലാല്‍ ആക്ഷന്‍ തരംഗം...;കായംകുളം കൊച്ചുണ്ണിയിലെ "ഇത്തിക്കരപക്കി"യുടെ ആക്ഷന്‍ ചിത്രങ്ങള്‍ പുറത്ത്

2018-07-31 02:43:32am |

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമയായ കായംകുളം കൊച്ചുണ്ണിയുടെ ആക്ഷന്‍ ചിത്രങ്ങള്‍ പുറത്ത്. മോഹന്‍ലാലിന്റെ സാന്നിധ്യമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇത്തിക്കരപക്കിയായി ചിത്രത്തില്‍ വേഷമിടുന്ന താരത്തിന്റെ രണ്ടു കയറിലുള്ള ആക്ഷന്‍ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

Kayamkulam Kochunni, Mohan lal, Action Pictures

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷന്‍ ആന്‍ഡ്രൂസാണ്. ബോബിസഞ്ജയ് ടീമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Kayamkulam Kochunni, Mohan lal, Action Pictures

ചിത്രകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി ഓഗസ്റ്റ് 18നാണ് റിലീസ് ചെയ്യുന്നത്. കേരളത്തില്‍ മാത്രമായി 300 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തെുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിഷ്വല്‍ എഫ്ക്ട്‌സിനു പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു ദൃശ്യാനുഭവമായിരിക്കും .