Latest News

അവര്‍ക്ക് പുറകേ ഞാനലഞ്ഞു ഏകദേശം 12 വര്‍ഷങ്ങളെടുത്തു അവര്‍ക്കരികിലെത്താന്‍!

2018-08-17 03:27:33am |

ശ്രീദേവിയുടെ 55-ാം പിറന്നാള്‍ ആഘോഷമായിരുന്നു ഓഗസ്റ്റ് 13-ാം തീയതി. എല്ലാ വര്‍ഷവും കുടുംബം ഒന്നിച്ചു ചേര്‍ന്ന് ആഘോഷമാക്കുന്ന ദിവസം. പക്ഷേ ഇത്തവണ ആ ദിവസത്തിന് കണ്ണീര്‍മയമായിരുന്നു. ശ്രീയില്ലാതെ അവരുടെ ഓര്‍മ്മകളില്‍ കുടുംബം ഒത്തുചേര്‍ന്നു. ചടങ്ങിനിടെ ശ്രീയെ ഓര്‍ത്ത് ബോണി കപൂര്‍ വികാരധീനനായി.

'ശ്രീദേവിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ തന്നെ ഞാനവരുമായി പ്രണയത്തിലായി. വണ്‍ സൈഡ് ലൈനായിരുന്നു അത്. ഒടുവില്‍ അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേയ്ക്ക് പോയി. ശ്രീയന്ന് സിനിമയില്‍ ഏറെ തിരക്കുള്ള താരമാണ്. ശ്രീയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകേ ഞാനലഞ്ഞു ഏകദേശം 12 വര്‍ഷങ്ങളെടുത്തു അവര്‍ക്കരികിലെത്താന്‍.

അവള്‍ ബാക്കിവെച്ച ശൂന്യത ഒന്നും കൊണ്ടും നികത്താനാവില്ല. അവള്‍ ബാക്കിവെച്ച സല്‍പേരും നല്ല ഓര്‍മ്മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുളളത്. ശ്രീയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യസിനിമ കാണാന്‍ അവള്‍ കാത്തു നിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം. അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചു എന്നതാണ് ഏറെ സന്തോഷം നല്‍കുന്ന കാര്യം.' ബോണി പറഞ്ഞു.

ആദ്യഭാര്യ മോന കപൂറിനെയും മക്കളായ അര്‍ജുന്‍ അന്‍ഷുല എന്നിവരേയും ഉപേക്ഷിച്ചാണ് ബോണി ശ്രീദേവിയെ വിവാഹം കഴിച്ചത്. ശ്രീദേവിയുടെ മരണത്തിന് ശേഷമാണ് നാലു മക്കളും ഒന്നിച്ചത്.