Latest News

പഴയ ഓര്‍മ്മകളൊന്നും ഇനി വേണ്ട; ദിലീപ് കാവ്യക്കൊപ്പം പുതിയ വീട്ടിലേയ്ക്ക്

2017-03-01 11:47:55am |

വിവാഹ ശേഷം ദിലീപ് ആകെ മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെ ദിലീപ് പുതിയ കാര്‍ വാങ്ങിയത് മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ദിലീപ് പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്. മഞ്ജുവിന്റെ ഓര്‍മ്മകളൊന്നും വേണ്ട എന്ന തീരുമാനമാണ് ഈ പുതിയ മാറ്റങ്ങള്‍ക്കെല്ലാം കാരണമെന്നാണ് സൂചനകള്‍.ദിലീപിന്റെ.ആലുവയിലെ പുതിയ വീടിന്റെ പണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏകദേശം രണ്ടാഴ്ച കൂടി കഴിയുമ്പോള്‍ ദിലീപും കാവ്യയും പുതിയ വീട്ടിലേയ്ക്ക് താമസം മാറും. എണറാകുളത്ത് ചക്കരപ്പറമ്പിനടുത്തുള്ള "നാലുകെട്ട്" എന്ന വില്ലയിലാണ് ദിലീപും കാവ്യയും മീനാക്ഷിയും ഇപ്പോള്‍ താമസിച്ചു വരുന്നത്. ഏകദേശം 1.10 കോടി രൂപ ചെലവിട്ട് ദിലീപ് പുതിയ പോര്‍ഷെ കെയിന്‍ കാര്‍ സ്വന്തമാക്കിയത് അടുത്തിടെയാണ്.