Latest News

കണ്‍മണിക്കായി ആഘോഷം തീര്‍ത്ത് കുടുംബം: നിറവയറില്‍ പുഞ്ചിരി തൂകിയ കാവ്യയുടെ ചിത്രങ്ങള്‍ പുറത്ത്

2018-09-20 02:19:28am |

നിറവയറില്‍ പുഞ്ചിരി തൂകിയ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പുറത്ത്. ബേബി ഷവര്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സോഷ്യല്‍മീഡിയയിലൂടെയാണ് നിറവയറില്‍ പൂഞ്ചിരി തൂകി നില്‍ക്കുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തിയിരിക്കുകയാണ് കാവ്യ മാധവന്‍. അടുത്തിടയ്ക്ക് മാത്രമാണ് കാവ്യ ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്ത കാവ്യയുടെ പിതാവിലൂടെ ഔദ്യോഗികമായി പുറത്തുവന്നത്. അതേസമയം മീനാക്ഷി കൂട്ടായി പുതിയൊരാള്‍ കുടുംബത്തിലേക്ക് എത്തുന്നതിന്റെ സന്തോഷം ഇതുവരെ ദിലീപ് വെളിപ്പെടുത്തിയിട്ടില്ല.