Latest News

ആദ്യ ചിത്രത്തിന്റെ പ്രതിഫലം കേരളത്തിനു നല്‍കി താരപുത്രന്‍!

2018-09-25 03:37:27am |

അര്‍ജുന്‍ റെഡ്ഡി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കിലൂടെ അരങ്ങേറ്റം കുറിക്കുകയാണ് സൂപ്പര്‍ താരം വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം. അരങ്ങേറ്റത്തിനൊപ്പം ആദ്യ ചിത്രത്തിന്റെ പ്രതിഫലം കേരളത്തിനു നല്‍കി ഞെട്ടിച്ചിരിക്കുകയാണ് താരപുത്രന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്കാണ് ആദ്യപ്രതിഫലം മുഴുവന്‍ ധ്രുവ് കൈമാറിയത്. തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് നവകേരളത്തിന് പിന്തുണയറിയിച്ച് ധ്രുവിന്റെ നന്മനിറഞ്ഞ പ്രവൃത്തി.

ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പ് വര്‍മ്മയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നു. പക്ഷേ വലിയ പരിഹാസങ്ങളാണ് കേരളത്തില്‍ നിന്നു പോലും ധ്രുവ് നേരിട്ടത്. പക്ഷേ ഇതൊന്നും കാര്യമാക്കാതെയാണ് ധ്രുവ് കേരളത്തെ സഹായിക്കാനെത്തിയത്.

#DhruvVikram donates the remuneration of his 1st film project (Varma) for Kerala Chief Ministers Relief Fund! @e4echennai #ChiyaanVikram #MukeshMehta @proyuvraaj Starting off well in acting as well as in his interest in the well-being of the others! pic.twitter.com/zN3s1LR3FM— r.s.prakash (@rs_prakash3) September 24, 2018

വര്‍മ്മയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഉടന്‍ തന്നെ ഓഡിയോ ലോഞ്ചും റിലീസ് തീയതി പ്രഖ്യാപനവും ഉണ്ടാകും. അര്‍ജുന്‍ റെഡ്ഡിയുടെ അത്ഭുത വിജയത്തോടെയാണ് തെലുങ്കിലെ സൂപ്പര്‍ താരങ്ങളെ പോലും പിന്തള്ളി വിജയ് ദേവരകൊണ്ട സെന്‍സേഷനല്‍ താരമായി ഉയര്‍ന്നത്. ഇത് ധ്രുവിനും ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാം.