തെലുങ്കു ചിത്രത്തിന്റ പ്രമോയില്‍ മലയാളി താരം ഷംന കാസിമിന്റെ ഗ്ലാമറസ് ലുക്ക്; വീഡിയോ വൈറല്‍

2018-09-27 03:07:04am |

മലയാള സിനിമയില്‍ അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൈകാര്യം ചെയ്തു ശ്രദ്ധനേടിയ താരമാണ് ഷംന കാസിം മലയാളത്തിനു പുറമെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങിയ ഷംനയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. തമിഴ് ഗാനങ്ങളില്‍ ഗ്ലാമറസ് വേഷത്തിലെത്തി ആരാധകരെ കൈയ്യിലെടുത്ത താരം തെലുങ്കിലും അതു തുടരുന്നു. തെലുങ്കു ചിത്രം അധുകോയുടെ പ്രമോയിലാണ് ഷംന ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. ഷംനയുടെ പ്രകടനംകൊണ്ട് ശ്രദ്ധേയമായ വീഡിയോ യുടൂബില്‍ വൈറലാകുകയാണ്.

രവി ബാബു സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ സോംഗില്‍ മാത്രമാണ് ഷംന അഭിനയിക്കുന്നത്. വൈറ്റ് ലോംഗ് സ്ലീറ്റ് ഗൗണ്‍ ധരിച്ചാണ് പ്രൊമോയില്‍ ഷംന എത്തുന്നത്. 2.40 മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ഇതിനകം നാലര ലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

ഷംനയുടെതായി തെലുങ്കില്‍ ശ്രദ്ധിക്കപ്പെട്ട അവുനുവിന്റെ സംവിധായകന്‍ കൂടിയാണ് രവി ബാബു. ഒകേ്ടാബര്‍ ആറിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സംവിധായകന്റെ മകള്‍ റിദ്ദിയാണ് ഈ പ്രൊമോ സോംഗ് പാടിയിരിക്കുന്നത്. മലയാളത്തില്‍ മമ്മൂക്കയുടെ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രമായിരുന്നു ഷംനയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. മമ്മൂക്കയുടെ തന്നെ മധുരരാജ,.ബിജു മേനോന്റെ ആനക്കളളന്‍,അടങ്ക മാറു,ഇവനുക്കു എങ്കെയോ മച്ചം ഇരുക്കു തുടങ്ങിയവയാണ് ഷംനയുയുടെ റിലീസിങ്ങിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.