Latest News

സെറ്റിലും പുറത്തും സ്​ത്രീകളോട്​ മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും അച്ചടിച്ചുവന്നിട്ടില്ല! നാനാ പടേക്കർ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത

2018-09-28 01:20:57am |

സിനിമ സെറ്റിൽ വെച്ച്​ പ്രശ്​സത നടൻ നാനാ പടേക്കൽ പീഡിപ്പിച്ചുവെന്ന്​ ബോളിവുഡ്​ നടി തനുശ്രീ ദത്ത. 2009 ൽ പുറത്തിറങ്ങിയ ‘ഹോൺ ഒാകെ പ്ലീസ്’​ എന്ന ചിത്രത്തി​​​െൻറ സെറ്റിൽ വെച്ച്​ നായക നടനായിരുന്ന നാനാ പ​ടേക്കർ തന്നെ അപമാനിച്ചുവെന്നാണ്​ സൂം ടിവി ചാനലിനു ​നൽകിയ അഭിമുഖത്തിൽ തനുശ്രീയുടെ വെളിപ്പെടുത്തൽ. "നാനാ പടേക്കർ സ്​ത്രീകളോട്​ ഒട്ടും മര്യാദയില്ലാതെ പെരുമാറുന്ന വ്യക്തിയാണെന്ന്​ ഇൻറസ്​ട്രിയിലെ എല്ലാവർക്കും അറിയാം. നാനാ പടേക്കറി​​​െൻറ പശ്ചാത്തലത്തെ കുറിച്ചും എല്ലാവർക്കും അറിയാം. അദ്ദേഹം ഒപ്പമുള്ള നടികളെ മർദിച്ചതും ശാരീരികമായി പീഡിപ്പിച്ചതും സെറ്റിലും പുറത്തും സ്​ത്രീകളോട്​ മോശമായി പെരുമാറുന്നതുമെല്ലാം പരസ്യമാണെങ്കിലും ഇതുവരെ ഒരു പ്രസിദ്ധീകരണത്തിലോ മറ്റോ ഇക്കാര്യങ്ങൾ അച്ചടിച്ചുവന്നിട്ടില്ല.’’- തനുശ്രീ പറഞ്ഞു. 

നാനാ പടേക്കർ പോലുള്ളവരെ എ-ലിസ്​റ്റ്​ താരങ്ങൾ ഒഴിവാക്കാതെ സിനിമ മേഖലയിൽ സ്​ത്രീ സുരക്ഷിത അന്തരീക്ഷം ഉണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നില്ല. അക്ഷയ്​ കുമാർ എട്ടുവർഷത്തിനുള്ളിൽ നാനാ പടേക്കറുമായി കുറച്ചധികം ചിത്രങ്ങൾ ചെയ്​തു. രജനീകാന്തും അടുത്തിടയായി പടേക്കറിനൊപ്പം അഭിനയിച്ചിരിക്കുന്നു. സൂപ്പർതാരങ്ങൾ ഇത്തരം കുറ്റവാളികൾക്കൊപ്പം ജോലിചെയ്യുന്നതിൽ നിന്നും മാറി നിന്നില്ലെങ്കിൽ ഒരു തരത്തിലുള്ള മുന്നേറ്റങ്ങളും വിജയമാകുമെന്ന്​ പ്രതീക്ഷിക്കുന്നില്ല’’-തനുശ്രീ തുറന്നടിച്ചു. 

രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ‘ആഷിഖ് ബനായാ’ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ മീ ടൂ കാംപെയിനെക്കുറിച്ച് സംസാരിക്കവേ അവര്‍ ത​​​െൻറ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. 

എല്ലാവർക്കും ഇത്തരം അനുഭവങ്ങളുണ്ടാകും. പക്ഷേ തുറന്നു പറയാൻ മടിയാണ്​. ഗ്ലാമറസായുള്ള വേഷങ്ങൾ ചെയ്യുന്നവർ യഥാർത്ഥ ജീവിതത്തിലും അങ്ങനെയായിരിക്കുമെന്നാണ്​ തെറ്റിധാരണ. അവർ മോശക്കാരായും ചിത്രീകരിക്കപ്പെടും. മോശമായി പെരുമാറുന്ന നടൻമാരെ കുറിച്ചുള്ള പല കഥകളും സിനിമാ മേഖലയിലെത്തിയാൽ കേൾക്കാം. എന്നാൽ ഇവരുടെ ഇത്തരം സ്വഭാവങ്ങൾ പുറംലോകത്ത്​ അറിയിക്കാതിരിക്കാൻ പി.ആർ പണികൾ ചെയ്യുന്നു. കർഷകർക്ക്​ പണം നൽകി ഷോ കാണിക്കുന്നു. എന്താണ്​ മറ്റുള്ളവർ തന്നെ കുറിച്ച്​ അറിയേണ്ടത്​ അത്ര മാത്രം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്​ അറിയാൻ പാടില്ലാത്തത്​ ഒളിപ്പിച്ചാണ്​ ഷോ കാണിക്കുന്നതെന്നും തനുശ്രീ പറഞ്ഞു. 

നമ്മുടെ നാട്ടുകാര്‍ വളരെയധികം കാപട്യവുമായാണ് മുന്നോട്ടുപോകുന്നത്. എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സംഭവം അറിയാമായിരുന്നിട്ടും ആരും അന്ന് ഒന്നും മിണ്ടിയില്ല. 2008ല്‍ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ലെന്ന്​  തനുശ്രീ ന്യൂസ്​ 18 ക്ക്​ നൽകിയ അഭിമുഖത്തിലും തുറന്നടിച്ചിരുന്നു.