Latest News

സിസ്റ്റര്‍ ലിനിയുടെ മകനെ വാരിപ്പുണര്‍ന്ന് മുത്തം നല്‍കി മമ്മുട്ടി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

2018-10-02 05:44:42am |

: കേരളത്തിലെ നിപ്പാ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ മകനെ നടന്‍ മമ്മൂട്ടി വാരിപ്പുണര്‍ന്ന് മുത്തങ്ങള്‍ നല്‍കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കൈരളി ടി.വി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാര്‍ഡ് ചടങ്ങിനിടെയാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നല്‍കുന്നത്. ചടങ്ങില്‍ സിസ്റ്റര്‍ ലിനിക്ക് ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരം വാങ്ങുന്നതിനായി ലിനിയുടെ ഭര്‍ത്താവ് സജീഷിനൊപ്പമാണ് മക്കള്‍ എത്തിയത്. കുട്ടിയെ കണ്ടയുടന്‍ ഹസ്തദാനം നല്‍കുകയും വാരിയെടുത്ത് ഉമ്മകള്‍ നല്‍കുകയും ചെയ്യുന്ന താരത്തിന്റെ വീഡീയോ ഇതിനോടകം മൂവായിരത്തോളം പേര്‍ കണ്ടുകഴിഞ്ഞു. ചടങ്ങില്‍ ബഹ്‌റിനിന്‍ കൂട്ടായ്മ നല്‍കിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.