Latest News

വിവാഹാഘോഷങ്ങള്‍ തുടങ്ങി; ന്യൂയോര്‍ക്കില്‍ പ്രിയങ്കാ ചോപ്രയുടെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി

2018-10-30 01:55:58am |

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയുടെയും ഗായകന്‍ നിക് ജൊനാസിന്റെയും വിവാഹമാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാകുന്ന സെലിബ്രിറ്റി ചര്‍ച്ചകളിലൊന്ന്. സെപ്റ്റംബറില്‍ മുംബൈയില്‍വെച്ച് വിവാഹ നിശ്ചയം കഴിഞ്ഞതോടെ വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. ഇതിനു മുന്നോടിയായി സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രിയങ്കയ്ക്ക് ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടി ഒരുക്കി.

ന്യൂയോര്‍ക്കിലെ ടിഫാനി ബ്ലൂ ബോക്‌സ് കഫേയിലാണ് ബ്രൈഡല്‍ ഷവര്‍ സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ പ്രിയങ്കയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. നിര്‍മ്മാതാവ് മുബിന റാട്ടോണ്‍സി, പ്രിയങ്കയുടെ മാനേജര്‍ അന്‍ജുല ആചാര്യ എന്നിവര്‍ ചേര്‍ന്നാണ് പാര്‍ട്ടിയൊരുക്കിയത്. കെല്ലി റിപ, ലുപിത ന്യോന്‍ഗോ, നികിന്റെ സഹോദരന്‍ കെവിന്‍ ജൊനാസ് എന്നിവരും പാര്‍ട്ടിയില്‍ പങ്കെടുത്തു. ഡിജെയും പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു.