നടൻ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

2018-11-17 03:53:37am |

പത്തനാപുരം: നടൻ ടി.പി. മാധവ​െന (82) വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തി​െൻറ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

2016 മുതല്‍ പത്തനാപുരം ഗാന്ധിഭവന്‍ കുടുംബാംഗമാണ്. പ്രമേഹവും കരള്‍ രോഗവുമാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ പറഞ്ഞു. താരസംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയാണ്.

സിനിമയിലെ തിരക്കുകളില്‍ നി​െന്നാഴിഞ്ഞ് ആശ്രമജീവിതം ആഗ്രഹിച്ച് ഹരിദ്വാറിലേക്ക് പോയ മാധവന് അവിടെ​െവച്ച് പക്ഷാഘാതം ബാധിച്ചതോടെയാണ് പത്തനാപുരം ഗാന്ധിഭവനിലെത്തിയത്.