Latest News

നടി അഞ്ജുവിനെ സോഷ്യല്‍ മീഡിയ കൊന്നു; പ്രതിഷേധവുമായി നടി തന്നെ രംഗത്ത്; വ്യാജവാര്‍ത്തകള്‍ മാനസികമായി തളര്‍ത്തുന്നുവെന്നും താരം

2018-11-20 03:22:37am |

താഴ്വാരത്തിലൂടെ നടിയായി എത്തിയ അഞ്ജു മരിച്ചതായി വ്യാജ വാര്‍ത്ത. സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചു. ഒടുവില്‍ വാര്‍ത്തകള്‍ നിഷേധിച്ചും വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധിച്ചും അഞ്ജു തന്നെ രംഗത്തെത്തി.

ഇത് വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞാണ് അഞ്ജു തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ പട്ടികയില്‍ ഞാനും ഉള്‍പ്പെട്ടിരിക്കുകയാണ്. എനിക്കും എന്റെ കുുടുംബത്തിനും ഇത് വലിയ അസ്വസ്ഥത ഉണ്ടാക്കുന്നെന്ന് അഞ്ജു പറഞ്ഞു. ഇത്തരം വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

അഞ്ജുവിന്റെ സുഹൃത്തായ ക്യാമറാമാനും നടനുമായ നാട്ടിയും വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അവര്‍ തമിഴ്‌നാട്ടിലെ വലസരവക്കം എന്ന സ്ഥലത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. പിന്നെന്തിനാണ് ഉത്തരത്തിലുള്ള വ്യാജ വാര്‍ത്ത പടച്ചുവിടുന്നതെന്ന് അദ്ദേഹം ചോദിച്ചു.

1982ല്‍ ഓളങ്ങള്‍ എന്ന സിനിമയില്‍ പൂര്‍ണിമ ജയറാമിന്റെ മകനായി സിനിമാ ജീവിതം തുടങ്ങിയ അഞ്ജു താഴ്വാരത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുകയായിരുന്നു. തുടര്‍ന്ന് കാട്ടുകുതിര, നീലഗിരി, പണ്ടു പണ്ടൊരു രാജകുമാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.