Latest News

ക്രിസ്ത്യന്‍ വധുവായി പ്രിയങ്ക ചോപ്ര വിവാഹിതയായി: ഇന്ന് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹം

2018-12-02 05:16:16am |

ബോളിവുഡിന്റെ മുന്‍നിര നായികമാര്‍ക്ക് ഇത് വിവാഹ വര്‍ഷമാണ്. ഒരു വര്‍ഷത്തിനിടയില്‍ അനുഷ്‌ക, സോനം, ദീപിക, ഇപ്പോള്‍ പ്രിയങ്കയും വിവാഹിതയായി. അനുഷ്‌കയുടെയും ദീപികയുടെയും വിവാഹങ്ങള്‍ ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു. സോനത്തിനും പ്രിയങ്കയ്ക്കും ഇന്ത്യയിലെ തന്നെ രാജകീയ വേദികളിലും. പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം രാജസ്ഥാനിലെ ഉമൈദ് ഭവന്‍ പാലസില്‍ നടക്കുകയാണ്. നവംബര്‍ 29ന് തുടങ്ങിയ ചടങ്ങുകള്‍ നാളെയേ അവസാനിക്കു. മെഹന്ദി, സംഗീത്, കോക്‌ടെയ്ല്‍ പാര്‍ട്ടി എന്നിവയ്ക്കു പിന്നാലെ ഡിസംബര്‍ 1ന് ക്രിസ്ത്യന്‍ ആചാരപ്രകാരം വിവാഹം നടന്നു. ഇന്ന് ഹിന്ദു ആചാര പ്രകാരവും വിവാഹവും നടക്കും.

uploads/news/2018/12/269262/priyanka-1.jpg

ഇരുകുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പുറമേ ബോളിവുഡിലെ ചില താരങ്ങള്‍ക്കും ഉമൈദ് ഭവന്‍ പാലസിലേയ്ക്ക് ക്ഷണമുണ്ടായി. 4 കോടി രൂപയാണ് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് മാത്രം ചിലവ്. ഇതിനു പിന്നാലെ സുഹൃത്തുക്കള്‍ക്കും, സിനിമയിലുള്ളവര്‍ക്കുമായി മുംബൈയിലും അമേരിക്കയിലുമായി മൂന്നു റിസപ്ഷനുകള്‍ കൂടി ഉണ്ട്.