അടിപൊളി പാട്ടിന് കിടിലന്‍ ചുവടുമായി ഈ പ്രായത്തിലും ലാലേട്ടന്‍, യൂട്യൂബില്‍ തരംഗമായി വീഡിയോ

2018-12-05 02:07:39am |

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാനും പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലേക്കുള്ള ഫണ്ട് കണ്ടെത്താനുമായി താരസംഘടനയായ എഎംഎംഎ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയാണ് ഒന്നാണ് നമ്മള്‍. ഡിസംബര്‍ 7 ന് അബുദാബിയിലാണ് പരിപാടി നടക്കുന്നത്. സ്റ്റേജ് ഷോയുടെ റിഹേഴ്‌സലില്‍ നിന്നുള്ള വീഡിയോയാണ് ഇന്നലെ മുതല്‍ യൂട്യൂബില്‍ തരംഗമായി കൊണ്ടിരിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത പ്രജ എന്ന ചിത്രത്തിലെ ചന്ദനമണി സന്ധ്യകളുടെ നടനം തുടരുക എന്ന ഗാനത്തിന്റെ അനുപല്ലവി വരികളായ വെണ്‍പുലരികള്‍ പൊന്‍കസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായി എന്നതിന്റെ നൃത്താവിഷ്‌കാരമാണ് തരംഗമാകുന്നത്. ഈ അടിപൊളി പാട്ടിന് ചുവട് വെയ്ക്കുന്നത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലാണ്, കൂടെ നടി ഇനിയയുമുണ്ട്.

വീഡിയോയിലെ ഡാന്‍സ് പെര്‍ഫോമെന്‍സിലെ താരത്തിന്റെ ഫ്‌ളെക്‌സിബിളിറ്റിയെ പ്രശംസിക്കുകയാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ. ഒന്നര ലക്ഷത്തിലേറെ പേരാണ് ഫിലിമി ചട്ണി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം മലയാളസിനിമയിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം തന്നെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ജോഷി സംവിധാനം ചെയ്ത പ്രജയിലെ ഈ ഗാനം ആലപിച്ചിരിക്കുന്നത് എംജി ശ്രീകുമാര്‍ ആണ്.