ഇന്‍സ്റ്റഗ്രാമില്‍ ടോപ്ലെസ് ചിത്രവുമായി ഇഷ തല്‍വാര്‍; വളഞ്ഞിട്ട് ആക്രമിച്ച് ആരാധകര്‍, കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷത്തില്‍ നിറഞ്ഞ് കമന്റ് ബോക്‌സ്

2018-12-09 03:48:24am |

നടി ഇഷ തല്‍വാറിനെതിരെ വന്‍ സൈബര്‍ ആക്രമണം. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ടോപ്‌ലെസ് ചിത്രമാണ് വന്‍ വിവാദമായിരിക്കുന്നത്. കമന്റ് ബോക്‌സിന് കീഴെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷമാണ്. ടെസ്റ്റ് ഷോട്ട് എന്ന ക്യാപ്ഷനോടെയാണ് ഇഷ തല്‍വാര്‍ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ നാലിനാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെയും ഇഷ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് ഇഷ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ഉമ്മച്ചിക്കുട്ടിയായി എത്തിയ നടിയെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു. പിന്നീട് പല സിനിമകളിലും ഗ്ലാമര്‍ വേഷത്തില്‍ ഇഷ എത്തിയിരുന്നു.