Latest News

രാത്രിയില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്ന് അധിക്ഷേപ കമന്റ്; അമ്മയെയും പെങ്ങളേയും പ്രാര്‍ഥനയില്‍ ഓര്‍ക്കാമെന്ന് നടി ഗായത്രി

2018-12-12 01:25:52am |

സൈബര്‍ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നത് സ്ത്രീകളാണ്. ഇതില്‍ അശ്ലീല സന്ദേശങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത് താരങ്ങളും. ഇപ്പോള്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയായ ഗായത്രി അരുണാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. ഇതിന് കിടിലന്‍ മറുപടിയാണ് ഗായത്രി നല്‍കിയത്.

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നും, കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ ഒരു മണിക്കൂറിന് രണ്ട് ലക്ഷം നല്‍കാമെന്നുമാണ് ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം. എന്നാല്‍ തനിക്ക് വന്ന അശ്ലീല സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സാമൂഹിക മാധ്യമങ്ങളിലെ ഇയാളുടെ പ്രൊഫൈലുകളുടെ ലിങ്കുകളുമുള്‍പ്പടെ പങ്കുവച്ചുകൊണ്ടാണ് ഗായത്രി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. താങ്കളുടെ അമ്മയുടേയും പെങ്ങളുടേയും സുരക്ഷയ്ക്കായി അവരെ താന്‍ തന്റെ പ്രാര്‍ഥനകളുില്‍ ഓര്‍മ്മിക്കുമെന്നും ഗായത്രി കുറിപ്പില്‍ പറയുന്നു.

നേരത്തെ നടി മീരാ നന്ദന്‍, നേഹ സക്‌സേന, ഗായിക അമൃത തുടങ്ങിയവരും തങ്ങള്‍ക്ക് വന്ന അശ്ലീല സന്ദേശമുള്‍പ്പടെ അയച്ച വ്യക്തിയുടെ വിവരങ്ങള്‍ പരസ്യമാക്കി രംഗത്ത് വന്നിരുന്നു. ഗായത്രിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വിന്നിരിക്കുന്നത്. എന്നാല്‍ സന്ദേശമയച്ച വ്യക്തിയുടെ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്.