എനിക്കു കേള്‍ക്കേണ്ടി വന്നത് ഒരേയൊരു ചീത്തപ്പേര് മാത്രം: അതിന്റെ പിന്നില്‍ ലോഹിയേട്ടന്‍, ഇടവേളയ്ക്ക് ശേഷം ഭാമയുടെ വെളിപ്പെടുത്തല്‍

2018-12-14 03:36:31am |

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് നടി ഭാമ മലയാള സിനിമലലോകത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മലയാളസിനിമയിലെ തന്റെ നീണ്ട ഇടവേളയെ കുറിച്ചും സിനിമക്കപ്പുറത്തുള്ള തന്റെ ഇഷ്ടങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഭാമ.

' ഈ ബ്രേക്ക് എന്നെ ഒരുപാട് രഹലമിലെ ചെയ്തിട്ടുണ്ട്. എന്റെ അഭിരുചിയിലും ചിന്തകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്. അത്തരം നല്ലൊരു ചിത്രത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാന്‍. രണ്ടാംവരവില്‍ ഉജ്ജ്വലമാക്കാം എന്ന കോണ്‍ഫിഡന്‍സ് കിട്ടിയിട്ടുണ്ട്. ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞു കൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്. നിവേദ്യം ഷൂട്ടിംഗ് കഴിഞ്ഞ് പാക്കപ്പ് ചെയ്യുമ്പോള്‍ ലോഹിയേട്ടന്‍ ഞങ്ങളെയെല്ലാം വിളിച്ചു പറഞ്ഞു.'സിനിമയില്‍ മുന്നോട്ടു പോകുമ്പോള്‍ ശ്രദ്ധിക്കണം. ഈ സെറ്റ് പോലെയായിരിക്കില്ല മറ്റു സൈറ്റുകള്‍. എല്ലാവരില്‍ നിന്നും സുരക്ഷിതമായ അകലം വെച്ച് മുന്നോട്ടു പോകണം. അത് വലിയ പാഠമായിരുന്നു. അതു കൊണ്ട് ഭാമ തീരെ ഫ്രണ്ട്‌ലിയല്ല എന്ന ചീത്തപ്പേര് മാത്രമേ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുള്ളൂ.' ഭാമ പറയുന്നു.

' കുട്ടിക്കാലം തൊട്ടേ ഗായികയായി അറിയപ്പെടാനുള്ള മോഹം മനസില്‍ കൂടു കൂട്ടിക്കിടക്കുന്നതിനാല്‍ നിവേദ്യത്തിലേക്ക് അവസരം ലഭിച്ചപ്പോള്‍ ലോഹിതദാസിനോട് സംഗീതമോഹം തുറന്നു പറഞ്ഞു. അഭിനയം കൂടി കണ്ടപ്പോള്‍ അദ്ദേഹവും പറഞ്ഞു, 'ഇനി ഇതു മതി..' ഭാമ പറയുന്നു. ഡബ്ലിയു.സി.സിയും താരസംഘടനയായ എഎംഎംഎയുമായുള്ള വിഷയങ്ങളെക്കുറിച്ചും ഭാമ പ്രതികരിച്ചു. ഡബ്ല്യു.സി.സി പറയുന്ന കുറേ കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇന്നും സിനിമാസൈറ്റുകളില്‍ പ്രാഥമിക സൗകര്യങ്ങള്‍ക്കുള്ള സുരക്ഷിതമായ സ്ഥലമില്ല. ആവശ്യപ്പെട്ടാല്‍ മാത്രമേ സീനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ക്കു പോലും കാരവാന്‍ അനുവദിക്കാറുള്ളൂവെന്നും ഭാമ പറഞ്ഞു.