"നടി ശ്രീദേവിക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അജിത്ത്"; തലയുടെ പുതിയ ചിത്രത്തില്‍ നായിക നസ്രിയ?

2018-12-18 02:38:38am |

തെന്നിന്ത്യയില്‍ വന്‍ ആരാധകവൃന്ദമുള്ള താരമാണ് തമിഴകത്തെ തല അജിത്. താരം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ബോളിവുഡില്‍ വന്‍ വിജയം നേടിയ പിങ്ക് എന്ന ചിത്രത്തിന്റെ റീമേക്കിലാണ് അജിത്ത് അഭിനയിക്കുക. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക.

ബോളിവുഡില്‍ മികച്ച വിജയം നേടിയ പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുക എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക.

ശ്രീദേവിക്കൊപ്പം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താരത്തിനു നല്‍കിയ വാക്കാണ് പുതിയ ചിത്രത്തിലൂടെ അജിത് പാലിക്കുന്നതെന്ന് നേരത്തെ കോളമിസ്റ്റായ ശ്രീധര്‍ പിള്ള തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചിരുന്നു. ഇംഗ്ലീഷ് വിംഗ്ലീഷിന്റെ ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമായിരുന്നു തമിഴില്‍ അജിത് ചെയ്തത്.

ചിത്രം തമിഴിലൊരുങ്ങുമ്പോള്‍ ബോണി കപൂറാകും നിര്‍മ്മാതാവ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേസമയം ചിത്രത്തിലെ നായികയായി മലയാളികളുടെ പ്രിയതാരം നസ്രിയ വീണ്ടും തമിഴില്‍ സാന്നിധ്യം അറിയിക്കുമെന്നും വാര്‍ത്തകളുണ്ട്. പിങ്കില്‍ തപ്സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴില്‍ അവതരിപ്പിക്കുക എന്നാണ് അറിയുന്നത്.

തന്റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ചോദിക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഒരു നല്ല വാര്‍ത്ത വരുന്നുണ്ട് എന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ നസ്രിയ തന്നെ ട്വീറ്റ് ചെയ്തിരുന്നു. നേരം, രാജാ റാണി, നെയ്യാണ്ടി, വായൈ മൂടി പേസവും തുടങ്ങി വളരെ ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് നസ്രിയ. 2014 ല്‍ പുറത്തിറങ്ങിയ തിരുമണം എന്നും നിക്കാഹ് ആയിരുന്നു നസ്രിയയുടെ അവസാന തമിഴ് ചിത്രം. ജയ് ആയിരുന്നു നായകന്‍.