Latest News

എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.. അമലാ പോള്‍ തുറന്നുപറയുന്നു!

2018-12-20 03:02:23am |

വിവാഹിതായിക്കഴിഞ്ഞാല്‍ നായികാസ്ഥാനം നഷ്ടപ്പെട്ടിരുന്ന കാലമൊക്കെ കഴിഞ്ഞു. സാമന്ത, അമലാപോള്‍ എന്നിങ്ങനെയുള്ള താരങ്ങള്‍ ഇന്നും നായികാസ്ഥാനം അലങ്കരിച്ചുപോരുന്നു. ഇത് ആരോഗ്യപരമായ മാറ്റമെന്ന് വേണം പറയാന്‍.

വിവാഹശേഷമെന്നല്ല, വിവാഹമോചനത്തിന് ശേഷവും അമലാപോളിനെ ഭാഗ്യം തുണച്ചു കൊണ്ടേയിരിക്കുന്ന അവസരമാണിത്. ആടൈ എന്ന വിവാദ സിനിമയ്ക്ക് ശേഷം വീണ്ടും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന 'രാക്ഷസന്‍' എന്ന സിനിമയിലേക്ക് കടക്കുകയാണ് താരം.

അഭിനയരംഗത്ത് വന്നിട്ട് പത്തുവര്‍ഷമാകുന്നു. നിങ്ങള്‍ക്കുശേഷം വന്നവരൊക്കെ നിങ്ങളെ എണ്ണത്തില്‍ പിന്നിലാക്കി അഭിനയരംഗത്ത് ശോഭിച്ച് നില്‍ക്കുന്നല്ലോ?

ശരിയാണ്. എണ്ണമല്ല ഇവിടെ പ്രശ്‌നം. എന്നെപ്പോലെ പടം ചെയ്യുന്നോ എന്ന് നോക്കണം. അതാണ് ഒരു നടിയെ വിലയിരുത്തുന്ന പ്രശ്‌നം. ഏറെദൂരം പിന്നിട്ടശേഷം തിരിഞ്ഞുനോക്കുമ്പോള്‍ നാം തരണം ചെയ്ത പാത കറക്റ്റാണെന്ന സംതൃപ്തി ഉണ്ടാകണം. അതുമതിയെന്നാണ് എന്റെ ആഗ്രഹം. കിട്ടുന്ന സിനിമകളൊക്കെ അഭിനയിച്ച് കൂട്ടിയാല്‍ ഒരു വര്‍ഷം നാലഞ്ച് സിനിമ ചെയ്യാന്‍ എനിക്ക് കഴിയും.

രാക്ഷസന്‍ എന്ന പടത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതല്ലേ?

അതെ, സംവിധായകന്‍ രാംകുമാറിന്റെ മുണ്ടാശുപ്പട്ടി ഞാന്‍ കണ്ടിരുന്നു. അദ്ദേഹം കഥ പറയാന്‍ വരുമെന്ന് പറഞ്ഞു. പക്ഷേ എന്റെ മുമ്പില്‍ എത്തിയപ്പോള്‍ പുള്ളിക്ക് ആകെ ഒരു സഭാകമ്പം.

എന്റെ മുഖത്ത് നോക്കാന്‍ ഒരു സങ്കോചം. മാത്രമല്ല, കഥയെന്ന പേരില്‍ അദ്ദേഹം എന്തെക്കെയോ പറയുകയുണ്ടായി. എനിക്ക് ഒന്നും മനസ്സിലായില്ല. പറഞ്ഞുതീര്‍ന്നപ്പോള്‍ എനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞു. അദ്ദേഹം പോവുകയും ചെയ്തു.

uploads/news/2018/12/273681/amalapulINW191218d.jpg

അതിന് ശേഷം ഹീറോ വിഷ്ണു വിശാല്‍ ഫോണ്‍ ചെയ്തു. റാം കുമാര്‍ ലജ്ജാശീലമുള്ള വ്യക്തിയാണെന്നും അതുകൊണ്ട് അയാളുടെ അസിസ്റ്റന്റ് വന്ന് കഥ പറയുമെന്നും പറഞ്ഞു. മാത്രമല്ല, ഞാനൊരു വലിയ നടിയാണെന്ന ധാരണ അയാള്‍ക്കുണ്ടായിരുന്നു എന്നും പറയുകയുണ്ടായി.

അസിസ്റ്റന്റ് വന്ന് വ്യക്തമായി കഥ പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടപ്പെടുകയുണ്ടായി. ഷൂട്ടിംഗ് സ്‌പോട്ടില്‍ വച്ച് ഞാന്‍ സംവിധായകന്‍ റാംകുമാറിനോട് മാപ്പ് പറയുകയുണ്ടായി. എന്നിട്ടും അദ്ദേഹത്തിന് നാണമായിരുന്നു.

ഈ സിനിമയില്‍ ടീച്ചറുടെ വേഷമാണെന്ന് കേട്ടിരുന്നു?

ടീച്ചര്‍ മാത്രമല്ല, എട്ടുവയസ്സുള്ള ഒരു കുട്ടിയുടെ അമ്മകൂടിയാണ്. അമ്മാകണക്ക് (ഉദാഹരണം സുജാതയുടെ തമിഴ്)എന്ന പടത്തില്‍ ഞാന്‍ അമ്മയായി അഭിനയിക്കുകയുണ്ടായി. അതുകൊണ്ട് ഇതൊരു പുതുമയല്ല. രാക്ഷസനില്‍ ടീച്ചറായി അഭിനയിക്കുന്നുവെങ്കിലും തികച്ചും വ്യത്യസ്തമായ വേഷമാണ് എന്റേത്. സസ്‌പെന്‍സ് ത്രില്ലറാണ് ഈ പടം.

അമ്മവേഷത്തില്‍ അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമോ?

അങ്ങനെയൊക്കെ കരുതുന്ന കാലം കഴിഞ്ഞുപോയില്ലേ? സിനിമയെ വെറും സിനിമയായിട്ടാണ് ഇന്നത്തെ പ്രേക്ഷകര്‍ കാണുന്നത്.

പ്രേക്ഷകരുടെ മനസ്സിലിതുവരെ ഹോംലി ഇമേജാണ് ഉണ്ടായിരുന്നത്. പക്ഷേ ആടൈയില്‍ അഭിനയിച്ച് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു?

ഈ ചോദ്യം ദിനംപ്രതി നാലുപേരെങ്കിലും എന്നോട് ചോദിക്കാറുണ്ട്. ഒരു നടി എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യണം. കഥയ്ക്ക് അത്യന്താപേക്ഷിതമായ ഒരുരംഗമായിരുന്നത്. എനിക്ക് പകരം ആ സിനിമയില്‍ മറ്റാരഭിനയിച്ചാലും ആ രംഗം ചെയ്‌തേ മതിയാകൂ.

uploads/news/2018/12/273681/amalapulINW191218c.jpg

ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് സ്വയം ഡബ്ബ് ചെയ്യുകയാണല്ലേ?

എന്റെ കഥാപാത്രങ്ങള്‍ക്ക് മറ്റുള്ളവര്‍ ശബദ്ം കൊടുക്കുന്നതും അത് പ്രേക്ഷകര്‍ കേള്‍ക്കുന്നതിനോടും എനിക്ക് തീരെ താല്‍പര്യമില്ല. നൊന്ത് പ്രസവിച്ച കുഞ്ഞിനെ മറ്റുള്ളവരുടെ കൈയില്‍ വളര്‍ത്താന്‍ ഏല്‍പിച്ചതുപോലയാകും ആ ഏര്‍പ്പാട്. ഞാനഭിനയിച്ചിട്ടുള്ള മലയാളസിനിമകളില്ലൊം ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നതും. തമിഴിലും അങ്ങനെതന്നെ. തെലുങ്ക് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

രജനീകാന്തിനെപ്പോലെ ഇട്‌യക്ക് ഹിമാലയസന്ദര്‍ശനം നടത്തുന്നതില്‍ എന്തോ ദുരൂഹതയുണ്ടല്ലോ?

ദുരൂഹതയൊന്നും തന്നെയില്ല. നമ്മുടെ നാട്ടില്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ പേടിയാണ്. അതേസമയം ഹിമാലയത്തില്‍ ഞാന്‍ സുരക്ഷിതയാണ്. പ്രകൃതി നമുക്ക് യാതൊരുവിധ ദോഷവും ചെയ്യില്ല. ഞാനവിടെ പോയാല്‍ അതേ ഫ്രെഷ്‌നെസ്സില്‍ തന്നെ തിരിച്ചെത്താറുമുണ്ട്.

നിങ്ങളെ ശല്യം ചെയ്ത ഒരുവനെ നിങ്ങള്‍ സധൈര്യം പോലീസ് സ്‌റ്റേഷന്‍ വരെ വലിച്ചിഴച്ച് കൊണ്ടുപോയല്ലോ. ഭാവിയില്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ഐഡിയയുണ്ടോ?

എന്തുകൊണ്ടില്ല? സാഹചര്യവും കാലവും സന്ദര്‍ഭങ്ങളും ഒത്തുകിട്ടിയാല്‍ തീര്‍ച്ചയായും ഞാനും രാഷ്ട്രീയത്തിലിറങ്ങും.

uploads/news/2018/12/273681/amalapulINW191218e.jpg

ഒരുപുനര്‍വിവാഹം?

ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. സിനിമയില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. വിവാഹം കഴിക്കണമെന്ന് തോന്നിയാല്‍ എല്ലാവരെയും അറിയിച്ചുകൊണ്ട് തന്നെ കഴിക്കും.