ലോക്കന്‍ സൂപ്പര്‍ഹീറോ പറക്കും പപ്പനാകാന്‍ ദിലീപ്; ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

2018-12-26 02:43:42am |

ക്രിസ്മസ് ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്. പറക്കും പപ്പന്‍ എന്ന ചിത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

കാര്‍ണിവല്‍ മോഷന്‍ പക്‌ചേഴ്‌സും ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്റ് പ്രോഡക്ഷനും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിയാന്‍ വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ ഫെയ്‌സ്ബുക്ക്് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പേരും പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നത്.

പറക്കും പപ്പന്‍ ഒരു ലോക്കല് സൂപ്പര്‍ ഹീറോ എന്ന ടാഗ് ലൈനിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നിരിക്കുന്നത്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, ഛായഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്.