Latest News

മല ചവിട്ടിയ ആ "രണ്ടു ഭീരുക്കളെ" ഓര്‍ത്ത് നാണക്കേട് തോന്നുന്നു: വിശ്വാസത്തിനു മുറിവേറ്റുവെന്ന് പ്രസന്ന മാസ്റ്റര്‍

2019-01-03 03:18:21am |

ശബരിമലയിലെ യുവതി പ്രവേശനത്തിനു പിന്നാലെ അതിരുക്ഷ വിമര്‍ശനവുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍. അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം ശബരിമല ദര്‍ശനം നടത്തിയതിനു ശേഷമാണ് ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടതെന്നും പ്രസന്ന പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ദര്‍ശനം നടത്തിയ രണ്ടു യുവതികളെ ഭീരുക്കള്‍ എന്ന് ആക്ഷേപിച്ച് കുറിപ്പെഴുതിയത്.

ശബരിമല ദര്‍ശനം നടത്തിയത് 'വനിതാ തീവ്രവാദികള്‍' എന്ന പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് എഡിറ്റ് ചെയ്ത് ഭീരുക്കള്‍ എന്നാക്കി മാറ്റുകയായിരുന്നു. എല്ലാ അയ്യപ്പ ഭക്തരുടെയും വിശ്വാസത്തിന് മുറിവേറ്റുവെന്നും പ്രസന്ന കുറിപ്പില്‍ പറയുന്നു.

രണ്ടു പേരുടെയും അഹങ്കാരത്തിന് കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെ 30,000 തേത്താളം വരുന്ന ഭക്തര്‍ മൂന്ന് മണിക്കൂറോളം കാത്തുനില്‍ക്കേണ്ടി വന്നതായും ശബരിമലയില്‍ ഇന്ന് കരിദിനമാണെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇതിലൂടെ ഈ ഭീരുക്കള്‍ എന്താണ് നേടിയതെന്നും അദേഹം ഫെയ്‌സ്ബുക്കില്‍ ചോദ്യമുയര്‍ത്തി.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

01/01/2019 I was really happy be offer my prayers at sabari malla
02/01/2019 attended the ganapathy omam and met the head priest and left from sabarimallai with my mom and aunts... while walking down saw thousands of devotees kids,old people,physically challenged all walking up the hill with the belief that we will see Lord Iyyappa in sometime...
After few hours hear the shocking news that 2 cowards walk inside the temple and satisfy thier ego... shame on those cowards...
Look like some big fellow's EGO has got satisfied... 30,000 devotees including kids had to wait for 3hours because of ur ego..black day for sabarimallai...
Dear 2 cowards what have u achieved by doing this???being a Hindu u have hurt the belief of each and every iyyapan devotee #SWAMYSARANAM