ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്: അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്ന് ശ്രീ റെഡ്ഡിന

2019-01-05 02:09:46am |

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് തുറന്നു പറഞ്ഞ് വിവാദ നായിക ശ്രീ റെഡ്ഡി. പ്രമുഖര്‍ക്കെതിരെയുള്ള ലൈംഗീകാരോപണങ്ങളും പ്രസ്താവനകളും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വിറപ്പിച്ച് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീ റെഡ്ഡി യുവതി പ്രവേശനത്തിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് തുറന്നടിച്ചിരിക്കുന്നത്.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ച വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റ്. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്. ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണമെന്നും ഹിന്ദുത്വത്തെ സംരക്ഷിക്കണമെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. അയ്യപ്പനേയും മതങ്ങളുടെ മൂല്യങ്ങശളയും ബഹുമാനിക്കൂ.. ദൈവത്തിന് എതിരായി നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അനുഗ്രഹവും ലഭിക്കില്ല, അത് സ്ത്രീകളുടെ ഭാവിക്ക് ദോഷം ചെയ്യുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശ്രീ റെഡ്ഡി പോസ്റ്റില്‍ പറയുന്നു.