Latest News

അതെ, ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്; അനാവശ്യ ചോദ്യങ്ങളില്‍ സഹികെട്ട് പൊട്ടിത്തെറിച്ച് അവതാരകയും നടിയുമായ ആര്യ

2019-01-06 03:07:54am |

പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും സെലിബ്രിറ്റികള്‍ മറുപടിയുമായി എത്താറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യങ്ങള്‍കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് നടിയും അവതാരകയുമായ ആര്യ. കഴിഞ്ഞ ദിവസമാണ് നിങ്ങള്‍ കന്യകയാണോ എന്ന് ഒരാള്‍ ആര്യയോട് ചോദിച്ചത്. മറുപടിയുമായി മകനൊപ്പമുള്ള ചിത്രമായിരുന്നു ആര്യ പങ്കുവെച്ചത്. തുടര്‍ന്നും പല അനാവശ്യ ചോദ്യങ്ങളും ആര്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ഉയരുന്നത്.

ഇത്തരത്തില്‍ ഉയരുന്ന നിരവധി ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആര്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞാണ് കഴിയുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ ഇപ്പോള്‍. നിങ്ങള്‍ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികഞ്ഞു കൊണ്ടിരിക്കുന്നത് കൊണ്ടു മാത്രമാണ് താന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് ആര്യ പറയുന്നു. ഞാനൊരു സിംഗിള്‍ മദറാണ്. കുറച്ചു നാളുകളായി ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഞങ്ങള്‍ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളര്‍ത്തുന്നതും. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങള്‍ പറയേണ്ടി വരുന്നത്.

എന്റെ മകള്‍ റോയയുടെ അച്ഛനെ ഈ പോസ്റ്റില്‍ ഞാന്‍ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാന്‍ മാനിക്കുന്നു. അദ്ദേഹവും കടന്നു പോകുന്ന സാഹചര്യങ്ങളെ കുറിച്ചും എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ മകളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകള്‍ കുറ്റകരവും ആ പ്രൊഫൈലുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നും ആര്യ മുന്നറിയിപ്പ് നല്‍കുന്നു.

മാസങ്ങള്‍ക്കു മുന്‍പാണ് ആര്യയുടെ അച്ഛനും സഹോദരനും മരണപ്പെട്ടത്. ഇവരുടെ വിയോഗമുണ്ടാക്കിയ വേദന ആര്യ പങ്കുവെച്ചിരുന്നു. തിരുവന്തപുരം സ്വദേശിയും ഐടി എന്‍ജിനീയറുമായ രോഹിത് ആണ് ആര്യയെ വിവാഹം കഴിച്ചത്. റോയ ഏകമകളാണ്.