Latest News

"ഹണി"ക്കൊപ്പമുള്ള ചിത്രം, ദുല്‍ഖറിന് വിമര്‍ശനം; ഹറാമാണെന്നും അതിനെ തൊട്ടാല്‍ 7 വെള്ളത്തില്‍ കുളിക്കണമെന്നും നിരവധി കമന്റ്

2019-01-10 02:52:15am |

വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നടന്‍ ദുല്‍ഖര്‍ സല്‍മാനെതിരെ രൂക്ഷ വിമര്‍ശനം. ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. 'ഹണി' എന്ന് പേരുള്ള ബോക്‌സര്‍ ഇനത്തില്‍പ്പെട്ട തന്റെ പ്രിയപ്പെട്ട നായക്കൊപ്പമുള്ള ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്.

''അറിയാവുന്നവര്‍ക്ക് മനസ്സിലാകും, ഇതെത്ര വലിയ സംഭവമാണൈന്ന്. കുട്ടിയായിരുന്ന കാലത്ത് നായകളെ കാണുമ്പോള്‍ പേടിയായിരുന്നു. പക്ഷേ, ഹണി, ഇവളാണ് എന്നെ മാറ്റിയത്. എത്ര ഹാപ്പിയായ മനോഹരിയായ കൂട്ടുകാരി എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രം പോസ്റ്റ് ചെയ്തത്.

പട്ടി ഹറാമാണെന്നും അതിനെ തൊട്ടാല്‍ 7 വെള്ളത്തില്‍ കുളിക്കണമെന്നാണ് ഭൂരിഭാഗം പേരും ഉന്നയിക്കുന്നത്. നായ നജസ് ആണ്. ഇസ്ലാം ആയി ജീവിക്കുമ്പോള്‍ അതിന്റെ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കിലും വിമര്‍ശിക്കരുതെന്നും ഇസ്ലാം എന്ന മതത്തിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ എന്തിനാണ് അതില്‍ നില്‍ക്കുന്നതെന്ന് തുടങ്ങിയ കമന്റുകളും ഉണ്ട്.