പ്രിയപ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിനെതിരെ ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍; അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

പ്രിയപ്രകാശ് വാര്യര്‍ നായികയായി എത്തുന്ന ആദ്യ ബോളീവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തെത്തിയത്. ട്രെയിലറിന് പിന്നാലെ ചിത്രം പറയുന്നത് അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നു. ചിത്രത്തിന്റെ പേരും ട്രെയിലറിലെ ചില രംഗങ്ങളുമായിരുന്നു ഇത്തരം സംശയങ്ങള്‍ക്ക് വഴിയൊരുക്കിയത്.
എന്നാല്‍ ഇത് ചിത്രത്തിന് വിനയായിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ് ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍. ചിത്രത്തിന്റെ ഉള്ളടക്കം ശ്രീദേവിയുടെ മരണവുമായി ബന്ധമുള്ളതാണെന്ന് കാട്ടിയാണ് ചിത്രത്തിന്റെ സംവിധായകന് പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവര്‍ക്ക് ബോണി കപൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വക്കീല്‍ നോട്ടീസ് ലഭിച്ചെന്ന് സംവിധായകന് പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ''കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ്. ഒരുപാട് പേര്‍ക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം''-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.
ദേശീയ അവാര്‍ഡുള്‍പ്പെടെ ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് 'ശ്രീദേവി ബംഗ്ലാവില്‍' താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.