Latest News

ശാലുമേനോന്റെ വീട് ജപ്തി ചെയ്തിട്ടില്ല ; ഇപ്പോഴും താമസിക്കുന്നത് ഈ വീട്ടില്‍ തന്നെയെന്ന് താരം

2019-01-17 02:42:10am |

സോളാര്‍ കേസില്‍ നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാന രഹിതം. സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഇത്തരം വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് നടി. ജപ്തി ചെയ്യാന്‍ ഉത്തരവ് വന്ന ഈ വീട്ടില്‍ തന്നെയാണ് താന്‍ ഇപ്പോഴും താമസിക്കുന്നതെന്നും നിലവില്‍ സാക്ഷി വിസ്താനം പോലും നടക്കാത്ത കേസില്‍ ഇങ്ങിനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും നടി പറയുന്നു.

ആറു വര്‍ഷം മുമ്പ് നടി ചങ്ങനാശ്ശേരിയില്‍ പുതുക്കിപ്പണിത അരവിന്ദം എന്ന വീടാണ് ജപ്തി ചെയ്‌തെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പുറത്തുവന്നത്. സോളാര്‍ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയാണ് ശാലുമേനോന്‍. ഇവരുടെ വീടും സ്ഥലവും ജപ്തി ചെയ്യാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ്‌കോടതി ഉത്തരവിട്ടു എന്ന രീതിയില്‍ ആയിരുന്നു വാര്‍ത്തകള്‍. ശാലുമേനോനു വേണ്ടി ബിജു രാധാകൃഷ്ണന്‍ 25 ലക്ഷം രൂപയുടെ സ്ഥലവും ആഡംബരവീടും നിര്‍മ്മിച്ച് നല്‍കിയെന്നും സ്ഥലം ഉടമയ്ക്ക് ചെക്ക് കൈമാറിയെന്നും പ്രത്യേകാന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവ് അറസ്റ്റ് ചെയ്ത സമയത്ത് ഉണ്ടായിരുന്നെന്നും അത് കേസ് വന്ന 2013 ലേതായിരുന്നെന്നും താരം പറഞ്ഞു. നിലവില്‍ സാക്ഷി വിസ്താരം പോലും നടന്നിട്ടില്ലാത്ത കേസില്‍ ഉങ്ങിനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും പെരുമ്പാവൂരിലെ കേസില്‍ തന്നെ കുറ്റവിമുക്തയാക്കിയിരുന്നു എന്നും താരം നേരത്തേ പറഞ്ഞിരുന്നു. ഇത്തരം പ്രചരണങ്ങള്‍ തന്നേപ്പോലുള്ള കലാകാരന്മാരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും താരം പറഞ്ഞിരുന്നു.