Latest News

പേളി- ശ്രീനിഷ് പ്രണയത്തിന് "നിശ്ചയത്തിന്റെ" സാഫല്യം: വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്

2019-01-18 02:19:26am |

സ്വകാര്യ ടെലിവിഷന്‍ ഷോയിലുടെ പ്രേക്ഷകര്‍ക്കു മുന്നില്‍ പ്രണയത്തിലായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും വിവാഹ നിശ്ചയം നടന്നു. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുടെ പുറത്തു വന്നു.

മോഹന്‍ ലാല്‍ നായകനായി എത്തിയ ബിഗ് ബോസിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് ഷോയയുടെ വിജയത്തിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യം വീട്ടുകാരോട് സംസാരിച്ച് ശരിയാക്കിത്തരണമെന്ന് അവതാരകനായ മോഹന്‍ ലാലിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നു. ഷോ അവസാനിച്ചതിനു ശേഷം ഈ ബന്ധത്തിന് അമ്മ സമ്മതം മുഴിയെന്ന് പേളി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വിവാഹത്തിന് സമ്മതിച്ചായി ശ്രീനിഷും അറിയിച്ചിരുന്നു. അടുത്തിടെ ഇവര്‍ ചേര്‍ന്നഭിനയിച്ച മ്യൂസിക് ആല്‍ബവും പുറത്തുവിട്ടിരുന്നു.