Latest News

അല്ല പേളീ... വിവാഹത്തിനാണോ ഒളിമ്പിക്‌സിനാണോ നിങ്ങള്‍ തയ്യാറെടുക്കുന്നത്; വര്‍ക്ക് ഔട്ട് വീഡിയോയെ ട്രോളി ആരാധകര്‍

2019-02-03 03:58:57am |

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് നടിയും അവതാരകയുമായ പേളി മാണിയുടെ വര്‍ക്കൗട്ട് വീഡിയോയാണ്. ശരീരത്തിനും ആരോഗ്യത്തിനും പേളി കൂടുതല്‍ പ്രാധാന്യം നല്‍കുന്നതായി തെളിയിക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്. കഴിഞ്ഞ ദിവസം പേളി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ലൈറ്റ് മ്യൂസിക്കിനൊപ്പം പേളി വര്‍ക്കൗട്ട് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. ആ വീഡിയോ കണ്ടാല്‍ ഇത്രയ്ക്ക് ലളിതവും സുന്ദരവുമാണോ വര്‍ക്കൗട്ട് ചെയ്യുന്നത് എന്ന് തോന്നിപ്പോവും. പേളിയുടെ പോസ്റ്റിന് വ്യത്യസ്തങ്ങളായ കമന്റുകളാണ് വരുന്നത്. ' അല്ല പേളി നിങ്ങള്‍ വിവാഹം കഴിക്കാനാണോ ? അതോ ഒളിമ്പിക്‌സിനാണോ തയാറെടുക്കുന്നത് ? തുടങ്ങി രസകരമായ കമന്റുകളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.

മലയാളത്തിലെ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷം ഇപ്പോള്‍ വിവാഹത്തിന് തയാറെടുക്കുകയാണ് താരം. ബിഗ് ബോസില്‍ പേളിക്കൊപ്പം മത്സരാര്‍ഥിയായിരുന്ന ശ്രീനിഷുമായുള്ള പ്രണയം ഇപ്പോള്‍ വിവാഹം വരെ എത്തിച്ചിരിക്കുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം വളരെ ആര്‍ഭാടമായിട്ടാണ് നടന്നത്