Latest News

ടൊവീനോയ്ക്ക് മാത്രമല്ല ആ നിമിഷം പൃഥ്വിക്കും ഉണ്ടായിട്ടുണ്ട്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്, ചിരി പടര്‍ത്തി വീഡിയോ

2019-02-06 02:58:31am |

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ 'കുഞ്ചാക്കോ ബോബനല്ലേ' എന്ന മൊമന്റ് ടൊവിനോയുടെ ജീവിതത്തില്‍ സംഭവിച്ചത് താരം തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ പങ്കുവെച്ചിരുന്നു. ടൊവീനോയുടെ അടുത്തേക്ക് ഉണ്ണിമുകുന്ദാ എന്ന് വിളിച്ച് ഓടിയെത്തിയ ഒരു ആരാധികയുടെ കഥയായിരുന്നു അത്. സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ താരവും സംവിധായകനും കൂടിയായ പൃഥ്വിരാജും.

തന്റെ ഏറ്റവും പുതിയ ചിത്രമായ '9' സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവമെന്നാണ് പൃഥ്വി പറയുന്നത്. പൃഥ്വിയുടെ അടുത്ത് ഹീറോ എപ്പോള്‍ വരും എന്ന് ചോദിച്ച് ഒരാള്‍ എത്തിയ കഥയാണ് പങ്കുവെച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് പൃഥ്വി പറയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

'' ഹിമാലയത്തിലായിരുന്നു ചിത്രീകരണം. അര്‍മാന്‍ എന്നൊരു ഹോട്ടലിലായിരുന്നു അന്ന് ഷൂട്ടിങ്ങ്. അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പൃഥ്വിയും ഷൂട്ടിങ്ങിനെത്തി. പെട്ടെന്ന് ഒരാള്‍ ഓടിയെത്തി ഒരു ചോദ്യം: ''ഹീറോ എപ്പോള്‍ വരും?''. തന്നെ മനസിലായിട്ടാണ് അയാള്‍ ഓടിവന്നതെന്നാണ് കരുതിയത്. ഇതു കേട്ടതോടെ ഹീറോ ഉടന്‍ വരും, താന്‍ സ്വീകരിച്ചോളാം എന്നു പറഞ്ഞ് കീയും വാങ്ങി റൂമിലേക്കു പോയി'' - പൃഥ്വിരാജ് പറഞ്ഞു.