Latest News

ഡബ്ല്യൂസിസി വിവരമില്ലാത്ത മൂവ്‌മെന്റ്, ആരെയും പേടിയുമില്ല: നടി ലക്ഷ്മി

2019-02-15 03:21:58am |

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കെതിരെ തുറന്നു പറഞ്ഞ് നടി ലക്ഷ്മി മേനോന്‍. ഡബ്ല്യൂസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആണെന്ന് പറഞ്ഞ്, തനിക്ക് അതില്‍ താത്പര്യമില്ലെന്നും ലക്ഷ്മിയുടെ പ്രതികരണം. ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

ഡബ്ല്യൂസിസിയൊക്കെ നല്ലതാണ്. പക്ഷെ എനിക്ക് താത്പര്യമില്ല. സ്ത്രീകളുടെ സമത്വം, സ്വാതന്ത്ര്യം എന്നൊക്കെയാണ് വിശദീകരണങ്ങളെങ്കിലും തനിക്ക് അങ്ങനെ തോന്നുന്നില്ലെന്നും ലക്ഷ്മി പറയുന്നു. ഡബ്ല്യൂസിസി വിവരമില്ലാത്ത മൂവ്‌മെന്റ് ആയി തോന്നിയെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല. തനിക്ക് അങ്ങനെയാണ് തോന്നിയത്. ലക്ഷ്മി പറഞ്ഞു.

തന്റെ അഭിപ്രായം അത് തുറന്നു പറയുമെന്നും, ഏതി വിഷയത്തിലായാലും ആരെയും പേടിക്കാതെ അത് തുറന്നു പറയുമെന്നും ലക്ഷ്മി പറഞ്ഞു.