Latest News

എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്, തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും, അതുകൊണ്ട് എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്; ബാല പറയുന്നു

2019-02-24 03:56:47am |

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായിരിക്കുന്നത്. 'ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ !ഞാന്‍ തന്നെ ജയിക്കും. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. അതുകൊണ്ട് എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്.' എന്ന് തുടങ്ങുന്ന ബാലയുടെ വീഡിയോയില്‍ പ്രതിഷേധവും അമര്‍ഷവുമുണ്ട്. ജീവിതത്തില്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ബാല തുറന്നു പറയുന്നത്.

ബാലയും ഒരു സീരിയല്‍ നടിയുമായി വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് വെറും വ്യാജവീഡിയോ ആണെന്ന് താരം ഫേസ്ബുക്ക് ലൈവിലൂടെ തുറന്നു പറയുന്നു. കേവലം 22 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണ്. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും റിമി ടോമിയെയും ചേര്‍ത്ത് ചില കുറിപ്പുകളും കമന്റുകളും കണ്ടു. ഇതിലൊന്നും ഒരു സത്യവുമില്ല. റിമി എന്റെ നല്ല സുഹൃത്താണ്.- ബാല പുറഞ്ഞു.

വ്യക്തി ജീവിതത്തിലുണ്ടായ തിരിച്ചടികള്‍ക്ക് ശേഷമാണ് ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നത്. വിവാഹമോചനത്തിന് ശേഷം ഒട്ടേറെ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമായി. അന്നൊന്നും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. വിവാഹമോചനത്തിലേക്ക് വരെ എത്തിയ കാര്യങ്ങളെ കുറിച്ചും പറഞ്ഞില്ല. എന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. എന്റെ മകളെ എനിക്ക് ജീവനാണ്. അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്. തുറന്നുപറയാന്‍ തുടങ്ങിയാല്‍ ജയം എനിക്കായിരിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്റെ നാടും വീടും ഉപേക്ഷിച്ച് ഈ കേരള മണ്ണില്‍ നില്‍ക്കുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ്. ഇനിയും വ്യാജവാര്‍ത്തകള്‍ വച്ച് വേട്ടയാടരുത്.-ബാല പറയുന്നു.

കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷിനെ ബാല വിവാഹം കഴിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.