Latest News

വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ കസ്റ്റഡി; സിനിമ താരങ്ങള്‍ തമ്മില്‍ വാക്‌പോര്; പാക് നടി വീണാ മാലിക്കിന് മറുപടി പറഞ്ഞ് കൈയ്യടി നേടി സ്വര ഭാസ്‌കര്‍

2019-03-01 03:01:19am |

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക് കസ്റ്റഡിയിലായതിന് പിന്നാലെ വാക് പോര് സിനിമ മേറലയിലേക്കും കടന്നിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ-പാക് സിനിമ നടിമാരാണ് സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുമുട്ടിയത്. അഭിനന്ദിനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാക് നടി വീണ മാലിക്കിന്റെ ട്വിറ്റര്‍ കമന്റാണ് ചര്‍ച്ചയായത്.

 replay to veena malik

പാകിസ്ഥാനിലെത്തിയ പൈലറ്റിന് 'നല്ല സ്വീകരണം' നല്‍കുമെന്നായിരുന്നു വീണ അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ രംഗത്തെത്തി. വീണാ ജി ഇത് ലജ്ജാകരമാണ്...നിങ്ങളുടെ അവലക്ഷണം പിടിച്ച മനസ്സാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങള്‍ക്ക് ആഹ്ലാദം അലതല്ലുകയാണ്. ഞങ്ങളുടെ ഓഫീസര്‍ ധീരനാണ്. ചോദ്യം ചെയ്യുമ്പോള്‍ ഒരു മേജര്‍ പുലര്‍ത്തേണ്ട സാമാന്യമര്യാദയെങ്കിലും സ്വീകരിച്ചുകൂടേ. -സ്വര തിരിച്ചടിച്ചു.

 replay to veena malik