Latest News

"ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്, ഞങ്ങള്‍ എല്ലാവരും അതിന് ദൃക്സാക്ഷികളുമാണ്"; ജഗതിയുടെ മടങ്ങിവരവിനെ കുറിച്ച് മകള്‍ പാര്‍വതി

2019-03-13 02:46:52am |

മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാര്‍ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. 'കബീറിന്റെ ദിവസങ്ങള്‍' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ രണ്ടാം വരവ്. പക്ഷാഘാതം വന്ന ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്നത്. ഇപ്പോള്‍ അഭിനയ ജീവിതത്തിലേക്കുള്ള ജഗതിയുടെ തിരിച്ചുവരവിനെ കുറിച്ച് പറയുകയാണ് മകള്‍ പാര്‍വതി ഷോണ്‍. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് പാര്‍വതിയുടെ പ്രതികരണം.

പാര്‍വതി പറയുന്നതിങ്ങനെ;

'വളരെ സന്തോഷമുള്ള ഒരു നിമിഷത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. അപകടത്തിന് ശേഷം പപ്പ തിരിച്ചുവരുന്ന ചിത്രമാണിത്. കാമറയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ ഓരോ ദിവസം കഴിയും തോറും പപ്പയ്ക്ക് നല്ല മാറ്റമാണ്. ഇവിടെയുള്ളവര്‍ ആ മാറ്റം കണ്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവരും അതിന് ദൃക്സാക്ഷികളുമാണ്.

അതൊരു വല്യ മാറ്റം തന്നെയാണ്. ചികിത്സയുടെ ഭാഗമായിട്ടാണ് വീണ്ടും അഭിനയിക്കുന്നത്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ പപ്പ അഭിനയിക്കും. അഭിനയത്തില്‍ നിന്നും മാറിയുള്ള ജീവിതം അച്ഛനെ സംബന്ധിച്ച് സാധിക്കില്ല. അത് ഞങ്ങള്‍ക്കറിയാം. എട്ട് വര്‍ഷത്തിനുള്ളില്‍ എന്ത് കൊണ്ട് നേരത്തെ പപ്പയെ അഭിനയിപ്പിച്ച് കൂടായിരുന്നോ എന്ന ചോദ്യവും ഞങ്ങള്‍ക്കുമുന്നിലുണ്ടായിരുന്നു '-പാര്‍വതി പറഞ്ഞു.