Latest News

ഷൂട്ട് തീര്‍ന്ന ദിവസം ഞാന്‍ അവര്‍ക്ക് ബ്ലാങ്ക് ചെക്ക് നല്‍കി: ഖുശ്ബു ചെക്ക് ബുക്ക് മടക്കി തിരികെ നല്‍കി മടങ്ങുകയായിരുന്നു, വെളിപ്പെടുത്തലുമായി രഞ്ജിത്ത്

2019-04-12 02:30:20am |

മമ്മൂട്ടി നായകനായി 2010 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. ചെറമ്മല്‍ ഈനാശു ഫ്രാന്‍സിസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്ത ചിത്രത്തില്‍ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റ അഭിനയത്തിന് ഒരു രൂപ പോലും ഖുശ്ബു പ്രതിഫലം വാങ്ങിയില്ലെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. '' ഖുശ്ബുവും ഞാനും നല്ല സുഹൃത്തുക്കളാണ്. കൈയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ തയ്യാറായി ഖുശ്ബു വന്നു. ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കയ്യില്‍ നല്‍കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം, അല്ല അതിന് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എഴുതാം. അവള്‍ ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വച്ചു പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്. ഏഴ് ദിവസത്തോളം ഷൂട്ടിങ്ങിനായി ചെലവഴിച്ചിട്ടും അവള്‍ പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല.'' രഞ്ജിത്ത് പറയുന്നു.