Latest News

മാണിസാറിനെ കണ്ടില്ലായിരുന്നെങ്കില്‍ സ്ഫടികം എന്ന പേരില്‍ ഒരു ചിത്രം ഉണ്ടാകില്ലായിരുന്നു, ഓര്‍മ്മകള്‍ പങ്കുവെച്ച് ഭദ്രന്‍

2019-04-13 03:08:27am |

കെ എം മാണിയെകുറിച്ചുള്ള ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത് സംവിധായകന്‍ ഭദ്രന്‍. മാണിസാറിനെ കണ്ടില്ലായിരുന്നെങ്കില്‍ സ്ഫടികം ഉണ്ടാകുമായിരുന്നില്ലെന്നാണ് ഭദ്രന്‍ പറയുന്നത്. ഭദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ;

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതുപോലെ ഈ പൊരിവെയിലത്തും പൂക്കളുമായി ജനങ്ങള്‍ കാത്തുനിന്നത് മാണിസാറിന്റെ ആര്‍ഭാടമായ ജനസമ്മിതികൊണ്ടുമാത്രമാണ്. മിത്രങ്ങളോടും ശത്രുക്കളോടും എങ്ങനെ പെരുമാറാമെന്ന് മാണി സാറിന്റെ രാഷ്ട്രീയ ജീവിതം കണ്ടു പഠിക്കണം.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ എം ആയിരുന്നു മാണി സാര്‍. ൊരു തവണമാത്രം അദ്ദേഹത്തെ നേരിട്ടു കണ്ടിട്ടുള്ള സംവിധായകന്‍ ഹരിഹരന്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുലപതിയാണ് കെഎം മാണിയെന്ന്. മാണി സാറിനെ കണ്ടുമുട്ടിയില്ലായിരുന്നുവെങ്കില്‍ സ്ഫടികം എന്ന പേരിലൊരു സിനിമ ഉണ്ടാകില്ലായിരുന്നു. 'ആടുതോമ' എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദ്ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്.

സിനിമയുടെ പൂജയ്ക്ക് മാണിസാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു. ഈ വാക്കൊക്കെ എവിടെപ്പോയി കിടക്കുവാരുന്നു ഭദ്രന്‍.? എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം.. അതോടെ സിനിമയുടെ കഥ ഞാന്‍ പറഞ്ഞു.

കഥയ്ക്ക് യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെഎം മാണി സാര്‍ ഉറപ്പിച്ചു പറഞ്ഞു