Latest News

ചെങ്കല്‍ച്ചൂളയില്‍ മഞ്ജു വാര്യര്‍ ആക്രമിക്കപ്പെട്ടോ? അണിയറ പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്

2017-05-19 02:58:22am |

ചെങ്കല്‍ച്ചൂളയിലെ സിനിമ ചിത്രീകരണത്തിനിടയില്‍ നടി മഞ്ജു വാര്യരെ ഒരു സംഘം തടഞ്ഞു വച്ചു എന്നും ആക്രമിച്ചു എന്നുമുള്ള വാര്‍ത്ത രണ്ടു ദിവസമായി സോഷീല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നു ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒരാള്‍ പേരു വെളിപ്പെടുത്തെരുതെന്ന ഉപധിയോടെ ഒരു പ്രമുഖ ഓണ്‍ലൈനോടു പങ്കുവച്ചത് ഇതൊക്കെ. ചിത്രീകരണം കണ്ട് ആരെങ്കിലും ഒപ്പിച്ച പണിയാകും ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കാനുള്ള കാരണം എന്നും പറയുന്നു.

മഞ്ജു വാരിയരും ചെങ്കൽച്ചൂള നിവാസികളും തമ്മിൽ അടുത്ത സൗഹ‌ൃദമാണ്. മകളെ പോലെയാണ് പലരും മഞ്ജുവിനെ കാണുന്നത്. ഇതിനോടകം അവിടുത്തെ ഏതു വീട്ടിലും കയറിച്ചെല്ലാനുള്ള അടുപ്പമായി മഞ്ജുവിന്. ഷൂട്ടിങിന്റെ ഇടവേളകളിൽ അവിടുത്തുകാർ മഞ്ജുവിനോട് സംസാരിക്കാനെത്തും. എല്ലാവരെയും കാണാനും വിശേഷങ്ങൾ തിരക്കാനും അവർ മടികാണിക്കാറുമില്ല. ഇത്തരമൊരു വാർത്ത പ്രചരിച്ചതോടെ മഞ്ജുവിന് പിന്തുണയുമായി നിരവധി പേർ ഫോണിൽ വിളിക്കുന്നു. മഞ്ജു സർക്കാരിന്റെ വിവിധ പദ്ധതികളുടെ ബ്രാൻഡ് അംബാസഡറായതിനാൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ വരെ സുരക്ഷ വാഗ്ദാനം ചെയ്തു വിളിക്കുന്നുണ്ട്.

എന്നാൽ വാർത്ത തെറ്റാണെന്ന് ഇവരോടൊക്കെ വിശദീകരിക്കേണ്ട അവസ്ഥയിലാണ് അവർ. ചെങ്കൽച്ചൂള നിവാസികളെയും ഈ പ്രചരണം വളരെ വിഷമിപ്പിച്ചു. ഷൂട്ടിങിന് സഹായവുമായി മുന്നിൽ നിൽക്കുന്നവരാണ് അവർ. അവിടുത്തെ ചിലർ ചിത്രത്തിൽ അസിസ്റ്റന്റായും പ്രൊ‍ഡക്ഷനിലുമൊക്കെ ജോലി നോക്കുന്നുണ്ട്. അവരെയൊക്കെ ഇതു വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ദയവു ചെയ്ത് ഇത്തരത്തിലുള്ള പ്രചരണം നിർത്തണമെന്നാണ് ഈ സിനിമയുടെ പ്രവർത്തകരിലൊരാൾ എന്ന നിലയിൽ അഭ്യർഥിക്കുനെന്നും അണിയറ പ്രവർത്തകൻ പറഞ്ഞു.