നിവിന്റെ ആശംസയും സായിയുടെ മറുപടിയും, ആഘോഷമാക്കി ആരാധകര്‍

2019-05-10 03:23:26am |

മലയാളത്തിലും തമിഴിലും വലിയ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു പ്രേമം. നിവിന്‍ പോളിയുടെ നായക കഥാപാത്രത്തിനൊപ്പം മലര്‍ മിസ്സായെത്തിയ തമിഴ് പെണ്‍കുട്ടി ആരാധകരുടെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ പ്രേമത്തിലെ മലരിനു പിറനാള്‍ ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിന്‍ പോളി.

പ്രേമം സിനിമയിലെ ചിത്രത്തിനൊപ്പമായിരുന്നു നിവിന്റെ സന്ദേശം. മികചിച്ചൊരു വര്‍ഷമാകട്ടെ കടന്നു വരുന്നത് എന്ന് കുറിച്ച നിവിന്‍ അനുഗ്രഹവും പങ്കുവെച്ചു. ചിത്രം പങ്കുവെച്ച് നിമിഷങ്ങള്‍ക്കകം സായി പല്ലവിയുടെ മറുപടിയുമെത്തി. നന്ദി അറിയിക്കുന്നതായിരുന്നു സായിയുടെ മറുപടി. ട്വിറ്റില്‍ ആരാധകര്‍ ആഘോളമാക്കിയിരിക്കുകയാണ് നിവിന്റെ ആശംസയും സായിയുടെ മറുപടിയും

മലയാളത്തിലെ മികച്ച നായികാ കഥാപാത്രങ്ങള്‍ക്കൊപ്പം സായി പല്ലവിയുടെ മലര്‍ എന്ന വേഷവും അതിരന്‍ എന്ന ചിത്രത്തിലെ കഥാപാത്രവും കൂട്ടിവായിക്കപ്പെടുകയും ചെയ്തിരുന്നു.