എ,ഐ തിന്നോന്ന് സിവ, പറഞ്ഞു തന്നില്ലെന്ന് ഋഷഭ് പന്ത്: മലയാളം പഠിപ്പിക്കുന്ന വീഡിയോ വൈറല്‍

2019-05-12 01:04:21am |

മലയാളം താരട്ട് പാട്ട് പാടി സോഷ്യല്‍ മീഡിയയില്‍ വൈറലായ ധോണിയുടെ മകള്‍ സിവയെ മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ യുവ ക്രിക്കറ്റ് താരം ഋഷന്ത് പന്തിന് മലയാള അകഷരമാല പഠിപ്പിക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

അ..ആ... ഇ..ഈ.. എന്ന കൃത്യമായി ഋഷന്തിനു പറഞ്ഞുകൊടുക്കുകയാണ്. ഋഷന്ത് അത് ഏറ്റ് പറയുന്നുമുണ്ട്. എ, ഐ എവിടെയെന്നു ചോദിച്ച് ദേഷ്യപ്പെടുന്ന സിവയേയും വിഡിയോയില്‍ കാണാം. അത് മാഡം പറഞ്ഞു തന്നില്ലെന്നാണ് ഋഷന്തിന്റെ മറുപടി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടന്നാണ് വൈറലായത്.

ഇന്നലെ നടന്ന രണ്ടാം ക്വാളിഫയര്‍ മത്സരത്തിനു ശേഷം ഋഷന്തിനു ക്ലാസെടുക്കുന്ന ധോണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. അതിനു പിന്നാലെയാണ് ഋഷന്തിനെ മലയാളം പഠിപ്പിക്കുന്ന ഉത്തവാദിത്വം സിവ ഏറ്റെടുത്തത്. സിവയുടെ മലയാളത്തിനു ആരാധകര്‍ ഒരുപാടുണ്ട്.